Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightഇരട്ടി വിലക്ക്​...

ഇരട്ടി വിലക്ക്​ അനധികൃത മദ്യവിൽപന; ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
ഇരട്ടി വിലക്ക്​ അനധികൃത മദ്യവിൽപന; ഒരാള്‍ അറസ്റ്റില്‍
cancel
camera_altanathekretha

പാറശാല: കണ്ണറവിള ആലുംകുഴി റോഡരികില്‍ മദ്യവിൽപന നടത്തവേ കോട്ടുകാല്‍ പുത്തന്‍ വീട്ടില്‍ മനോഹരനെ (52) എക്​സൈസ്​ സംഘം അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ചിലെ അസിസ്റ്റന്‍റ്​ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത് കുമാറിന്‍റെ നേതൃത്വത്തില്‍ കണ്ണറവിള ഭാഗത്ത് നടത്തിയ പരിശോധനയിലാണ്​ പ്രതി പിടിയിലായത്​.

പ്രതിയില്‍ നിന്നും 13.5 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ഇരട്ടിവിലക്കാണ് പ്രതി മദ്യം വിറ്റിരുന്നത്. അസിസ്റ്റന്‍റ്​ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നൂജു, ടോണി, ഹര്‍ഷകുമാര്‍, സ്റ്റീഫന്‍, സതീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquorillegal liquor sale
News Summary - one arrested for illegal liquor sale
Next Story