പാറശ്ശാല റെയില്‍വേ സ്റ്റേഷൻ തരംതാഴ്ത്താന്‍ നീക്കം; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍
text_fieldsപാറശ്ശാല: പാറശാല റെയില്‍വേ സ്റ്റേഷനെ ക്രോസിങ് സ്റ്റേഷന് പദവിയില്‍ നിന്നും ഹാള്‍ട്ട് സ്റ്റേഷനായി തരംതാഴ്ത്താന്‍ നീക്കം. നാട്ടുകാര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഹാള്‍ട്ട് സ്റ്റേഷനായി മാറുന്നതോടെ പാസഞ്ചര്‍ വണ്ടികള്‍ ഒഴികെയുള്ള തീവണ്ടികളുടെ സ്റ്റോപ്പ്, റിസര്‍വേഷന്‍ സൗകര്യവും റദ്ദാവുമെന്നാണ് നിഗമനം. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 2021 റെയില്‍വേ അനുമതി നല്കിയ പ്ലാനിലാണ് പാറശ്ശാലയെ ഹാള്‍ട്ട് സ്റ്റേഷന് ആക്കാനുള്ള തീരുമാനമായത്. നിലവില്‍ നെയ്യാറ്റിന്‍കരയ്ക്കും പാറശാലയക്കുമിടയിലുള്ള ധനുവച്ചപുരം, അമരവിള എന്നിവ ഹാള്‍ട്ട് സ്റ്റേഷനുകളാണ്
അതിര്‍ത്തി പ്രദേശമായതിനാല്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ ഒരുപോലെ ആശ്രയിക്കുന്ന സ്റ്റേഷന് ആണ് പാറശാല. നിലവില്‍ എക്സ്പ്രസ് ട്രെയിനുകള്‍ അടക്കം പതിനഞ്ചോളം ട്രെയിനാണ് ഇവിടെ സ്റ്റോപ്പുള്ളത്
ഏറനാട് എക്സ്പ്രസ്സ് ഗുരുവായൂര്‍ ചെന്നൈ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പുതിയ നീക്കവുമായി റെയില്‍വേ എത്തുന്നത്.
അനന്തപുരി എക്സ്പ്രസ് തീവണ്ടിയില്‍ തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുത്തുന്ന സ്റ്റേഷന് കൂടിയാണ് പാറശ്ശാല. റെയില്‍വേ സ്റ്റേഷനെ തരംതാഴ്ത്തുന്നതിനെതിരെ ഇന്നലെ പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.