Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightപൊലീസിനെ ആക്രമിച്ചവർ...

പൊലീസിനെ ആക്രമിച്ചവർ പിടിയില്‍

text_fields
bookmark_border
പൊലീസിനെ ആക്രമിച്ചവർ പിടിയില്‍
cancel
Listen to this Article

പാ​റ​ശ്ശാ​ല: ധ​നു​വ​ച്ച​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ര്‍ഷ​ങ്ങ​ളെ തു​ട​ർ​ന്നെ​ത്തി​യ പൊ​ലീ​സു​കാ​രെ മ​ര്‍ദി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച ര​ണ്ടു​​പേ​ർ അ​റ​സ്റ്റി​ൽ. പാ​പ്പ​നം​കോ​ട് മാ​ങ്കു​ളം ലെ​യി​നി​ല്‍ ഗൗ​തം (23), നെ​യ്യാ​റ്റി​ന്‍ക​ര പ​ന​യ​റ​ത്ത​ല വീ​ട്ടി​ല്‍ ആ​കാ​ശ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച ധ​നു​വ​ച്ച​പു​രം വി.​ടി.​എം.​എ​ന്‍.​എ​സ്.​എ​സ്​ കോ​ള​ജി​ലെ യോ​ഗ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന എ​ന്‍.​സി.​സി കാ​ഡ​റ്റ് ആ​ദി​ത്യ​നെ ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​ലെ ചി​ല വി​ദ്യാ​ർ​ഥി​ക​ള്‍ കൈ​യേ​റ്റം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വി.​ടി.​എം.​എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​ല്‍നി​ന്ന്​ സം​ഘ​ടി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ര​സ്പ​രം ക​ല്ലേ​റു​ണ്ടാ​യി. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പാ​റ​ശ്ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ വേ​ല​പ്പ​നെ​യും പ്ര​ബേ​ഷ​ന​റി എ​സ്.​ഐ ജി​തി​ന്‍ ദാ​സി​നെ​യും സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി ഗൗ​തം വി.​ടി.​എം എ​ന്‍.​എ​സ്.​എ​സ് കോ​ള​ജി​നു മു​ന്നി​ലെ കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ ക​ത്തി​ച്ച സം​ഭ​വം, ചെ​മ്പ​റ ശ്രീ​ധ​ര്‍മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച ഫ്ല​ക്‌​സ് ബോ​ര്‍ഡു​ക​ള്‍ ത​ക​ര്‍ത്ത കേ​സ്, ധ​നു​വ​ച്ച​പു​ര​ത്തെ സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി.​സി.​ടി.​വി കാ​മ​റ ക​വ​ര്‍ന്ന കേ​സ്​ എ​ന്നി​വ​യി​ലും പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parassalamen arrested
News Summary - Police arrest attackers
Next Story