പരാതിയുമായി ചെന്ന അമ്മക്കും പെണ്മക്കള്ക്കും പൊലീസിെൻറ വക അസഭ്യമെന്ന് പരാതി
text_fieldsപാറശ്ശാല: തലയില്‍ വെേട്ടറ്റ അമ്മക്കും കൂടെച്ചെന്ന പെണ്മക്കള്ക്കും പൊലീസിെൻറ വക അസഭ്യമെന്ന് പരാതി. പാറശ്ശാല പൊലീസ് സ്റ്റേഷനില്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ റോബര്‍ട്ട് ജോണിെൻറയും എ.എസ്.ഐ ജോസിെൻറയും നേതൃത്വത്തില്‍ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയതെന്ന് ചെങ്കല്‍ കാക്കനാട് വീട്ടില്‍ രാജെൻറ ഭാര്യ ഷീല (54) പറയുന്നു.
2019 ഡിസംബർ 30ന് അയല്‍വാസി ചെങ്കല്‍ കാക്കനാട് വീട്ടില്‍ വിനീതിെൻറ അടിയേറ്റ് ഷീലക്ക് പരിക്കേറ്റിരുന്നു. ഇൗ കേസിൽ സബ് ജയിലില്‍ റിമാൻഡിലായിരുന്നു വിനീത്. ജാമ്യത്തിലിറങ്ങിയ പ്രതി പിറ്റേദിവസം ഷീലയുടെ വീടിെൻറ ജനാലച്ചില്ല് അടിച്ചുതകര്‍ത്തു.
ഇതില്‍ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്. വീണ്ടും കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30ന് ഷീലയുടെ വീടിെൻറ പിറകുവശത്തെ കതകില്‍ തട്ടുകയും കതക് തുറന്ന ഷീലയെ വിനീത് വെട്ടുകത്തികൊണ്ട് തലയിൽ വെട്ടുകയും ചെയ്തു. നിലവിളികേട്ട് ഓടിയെത്തിയ ഭര്‍ത്താവ് രാജനെ മർദിച്ചു.
വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ ചോരയിൽ കുളിച്ചുനില്ക്കുകയായിരുന്ന ഷീലയെ അസഭ്യം പറഞ്ഞു.
പരാതിയുമായി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴും അസഭ്യം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഷീല നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിക്ക് പരാതി നല്കി. പ്രതിയെ പിടികൂടാനുള്ള എല്ലാ നടപടികളും ആരംഭിച്ചെന്നും വീട്ടമ്മയെ അസഭ്യം പറഞ്ഞതായുള്ള പരാതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റോബര്‍ട്ട് ജോണ്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.