വണ്ടിച്ചിറ കുടിവെള്ള പദ്ധതിയോട് ചേര്‍ന്ന് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ പ്രതിഷേധം
text_fieldsപാറശ്ശാല: പാറശ്ശാല പഞ്ചായത്തിലെ ഏക കുടിവെള്ളപദ്ധതിയായ വണ്ടിച്ചിറ പദ്ധതിയോടുചേര്‍ന്ന് മാലിന്യ സംസ്കരണ പ്ലാന്റ് പണികള്‍ ആരംഭിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം വണ്ടിച്ചിറയില്‍ കൊണ്ടുവന്ന് സംസ്കരിക്കുന്നതാണ് പദ്ധതി.
ഇതിനായി ആദ്യ ഗഡു തുകയായി 13 ലക്ഷം രൂപ പഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്. വണ്ടിച്ചിറകുളവും, ഫില്‍റ്ററേഷന്‍ പ്ലാന്റും ഉള്ള സ്ഥലത്താണ് മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ പണി തുടങ്ങുന്നതിന്റെ ഭാഗമായി പുല്ലൂര്‍ക്കോണം വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ വ്യാപകമായി നിയമപരമായല്ലാതെ മണ്ണിടിച്ച് സ്ഥലം നികത്തല്‍ ആരംഭിച്ചു. പ്രദേശവാസികള്‍ വലിയ പ്രതിഷേധത്തിലാണ്.
പരശുവക്കലില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൂടി സമരപരിപാടികള്‍ക്ക് രൂപം നല്കി. മണ്ഡലം പ്രസിഡന്റ് സുരേഷ് അടുമാങ്കാട് ആധ്യക്ഷതവഹിച്ചു. എ.ടി. ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. ആര്. വത്സലന്‍, ബാബുക്കുട്ടന്‍നായര്‍, കൊലിയോട് സത്യനേശന്, പവത്തിയാവിള സുരേന്ദ്രന്, അഡ്വ. ജോണ്‍, ജയറാം, ലെന്വിന്ജോയ്, സെയ്ദലി, നിര്‍മല, ഫ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.