Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി​ചാ​ര​ണ...

വി​ചാ​ര​ണ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണം; ആവശ്യവുമായി ഗ്രീഷ്മ സുപ്രീം കോടതിയില്‍

text_fields
bookmark_border
greeshma 98798
cancel

പാ​റ​ശ്ശാ​ല: കാ​മു​ക​നെ ക​ഷാ​യ​ത്തി​ല്‍ വി​ഷം കൊ​ടു​ത്ത് കൊ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​തി ഗ്രീ​ഷ്മ സു​പ്രീം​കോ​ട​തി​യി​ല്‍. കാ​മു​ക​നാ​യി​രു​ന്ന ഷാ​രോ​ണി​നെ കൊ​ന്ന കേ​സി​ന്റെ വി​ചാ​ര​ണ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍കി​യ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഗ്രീ​ഷ്മ​യും കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ളു​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ രാ​മ​വ​ര്‍മ​ന്‍ചി​റ പൂ​മ്പ​ള്ളി​ക്കോ​ണ​ത്താ​ണ് പ്ര​തി​ക​ളു​ടെ വീ​ട്. സം​ഭ​വം ന​ട​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ലാ​യ​തി​നാ​ല്‍ വി​ചാ​ര​ണ​യും അ​വി​ടെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. അ​ഭി​ഭാ​ഷ​ക​ന്‍ ശ്രീ​റാം പാ​റ​ക്കാ​ട്ടാ​ണ് ഹ​ര​ജി സ​മ​ര്‍പ്പി​ച്ച​ത്.

നി​ല​വി​ല്‍ നെ​യ്യാ​റ്റി​ന്‍ക​ര അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ലാ​ണ് ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് 11 മാ​സ​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് ഗ്രീ​ഷ്മ ജ​യി​ല്‍ മോ​ചി​ത​യാ​യ​ത്. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യ​വെ ബാ​ത്‌​റൂം ക്ലീ​ന​ര്‍ ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​തി​നും ഗ്രീ​ഷ്മ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഷാ​രോ​ണി​ന്റെ മ​ര​ണം വി​വാ​ദ​മാ​യ​തോ​ടെ അ​മ്മ സി​ന്ധു​വും അ​മ്മാ​വ​ന്‍ നി​ര്‍മ​ല്‍ കു​മാ​റും തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പേ​രി​ലാ​ണ് ര​ണ്ടു​പേ​രെ​യും പൊ​ലീ​സ് പ്ര​തി​ചേ​ര്‍ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThiruvananthapuram NewsMurderSharon Murder Case
News Summary - Sharon murder case-Greeshma in the Supreme Court
Next Story