പിറന്നാൾ ദിനത്തിൽ പൊതുയിടങ്ങളിൽ അണുനശീകരണം നടത്തി ദമ്പതികൾ
text_fieldsപാറശ്ശാല: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വന്നെത്തിയ പിറന്നാൾ ദിനം നാട്ടുകാർക്ക് പ്രയോജനമായവിധം വേറിട്ട രീതിയിൽ ആഘോഷിച്ച് ദമ്പതികൾ. മര്യാപുരം കൊച്ചോട്ടുക്കോണം മുക്കംപാല സ്വരലയത്തില്‍ നിഥിന്‍ (30), ഇദ്ദേഹത്തിെൻറ ഭാര്യ സൂര്യ കൃഷ്ണ (26) എന്നിവരാണ് പിറന്നാൾ ദിനത്തിൽ അണുനശീകരണപ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയത്.
സൂര്യ കൃഷ്ണയുടെ പിറന്നാളായിരുന്നു ഇന്നലെ. പുലര്‍ച്ച അഞ്ചുമുതല്‍ ദമ്പതികള്‍ മര്യാപുരം, കൊച്ചോട്ടുക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമായി ശുചീകരണ^അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടർന്ന് ചെങ്കല്‍ പഞ്ചായത്ത് ഓഫിസ്, ഇലക്ട്രിസ്റ്റി ഓഫിസ്, കൊല്ലയില്‍ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, പ്രദേശങ്ങൾ എന്നിവിടങ്ങളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
ദമ്പതികളുടെ മാതൃക നവമാധ്യമങ്ങളിലടക്കം ഏറെ പ്രശംസിക്കപ്പെട്ടു. ദമ്പതികള്‍ക്ക് പത്ത് മാസം പ്രായമുള്ള ആകൃതി എസ്. നിഥിന്‍ എന്ന മകളുണ്ട്. നിഥിന്‍ ചെങ്കല്‍ കോവിഡ് സെൻററിലെ ആംബുലന്‍സ് ഡ്രൈവറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.