അപകട പരമ്പരയുണ്ടാക്കിയ ആൾക്ക് നിസ്സാര വകുപ്പിട്ട് ജാമ്യം നൽകി പൊലീസ്
text_fieldsപാറശ്ശാല: കഴിഞ്ഞ വ്യാഴാഴ്ച പാറശ്ശാലക്കു സമീപം പവതിയാന്‍വിളയില്‍ രാത്രി മദ്യപിച്ച് കാറോടിച്ച് യുവാവിന്റെ മരണത്തിനിടയാക്കിയ കാര്‍ ഡ്രൈവറെ നിസ്സാര വകുപ്പുകളിട്ട് പൊലീസ് സഹായിച്ചതായി ആക്ഷേപം.
തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാതയില്‍ പാറശ്ശാല പവതിയാന്‍വിളയില്‍ റോഡുവശത്ത് നിന്നിരുന്ന പാറശ്ശാല കീഴെതോട്ടം സ്വദേശിയായ സജികുമാറാണ് (22) അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിക്കാനിടയായത്. സംഭവശേഷം നിരവധി ബൈക്കുകളെയും ഇടിച്ചുതെറിപ്പിച്ച കാര്‍ അടുത്തുണ്ടായിരുന്ന തട്ടുകടയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു.
തുടര്‍ന്ന്, കാര്‍ ഓടിച്ചിരുന്ന അമലിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന്, മൂന്ന് ദിവസത്തിനുശേഷം ഇയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. എന്നാൽ, പാറശ്ശാല പൊലീസ് ഇന്നലെ നിസ്സാര വകുപ്പ് ചേര്‍ത്ത് ഇയാൾക്ക് ജാമ്യം അനുവദിച്ചു.
പൊലീസിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. അമല്‍ ഓടിച്ചിരുന്ന വണ്ടി അമിതവേഗത്തിലായിരുന്നെന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.