മിന്നല്‍വേഗത്തില്‍ മോഷണപരമ്പര; യുവാവും സഹായിയായ മാതാവും പിടിയില്‍
text_fieldsപാറശ്ശാല: മിന്നല്‍വേഗത്തില്‍ മോഷണപരമ്പര നടത്തുന്ന യുവാവും സഹായിയായ മാതാവും പിടിയില്‍.
പാറശ്ശാല കൊറ്റാമം ഷഹാന മന്‍സിലില്‍ റംഷാദ് (20), മോഷണസാധനങ്ങള്‍ വില്ക്കാന് സഹായിച്ച മാതാവ് റഹ്മത്ത് (49) എന്നിവരെയാണ് കഴിഞ്ഞദിവസം സ്പഷല് സ്ക്വാഡ് പിടികൂടിയത്. വിവിധ പ്രദേശങ്ങളില്‍നിന്ന് മോഷ്ടിെച്ചടുക്കുന്ന കാര്‍, ബൈക്കുകള്‍ തുടങ്ങിയ വാഹനങ്ങളിലെത്തി അതിവേഗം മറ്റ് വാഹനങ്ങള്‍ മോഷ്ടിച്ച് കടക്കുന്നതാണ് റംഷാദിെൻറ രീതി.
കഴിഞ്ഞ 22ന് രാവിലെ 5.40ന് വെള്ളനാട് കുളക്കോട്ട് യോഗ ക്ലാസില്‍ പങ്കെടുക്കാന്‍ നടന്നുപോകുകയായിരുന്ന യുവതിയെ കാറിലെത്തിയ റംഷാദ് വെട്ടുകത്തി കാട്ടി മൊബൈല്‍ ഫോണ്‍ പിടിച്ചുപറിച്ച് കടന്നു. പോകുംവഴിയില്‍ വിളപ്പില്‍ശാല റോഡില്‍ യാത്രക്കാരായ രണ്ട് സ്ത്രീകളുടെ മാല പൊട്ടിച്ച് കാറില്‍തന്നെ രക്ഷപ്പെട്ടു പോകുകയായിരുന്നു.
മോഷണത്തിന് ഉപയോഗിച്ച കാര്‍ തിരുവല്ലത്ത് ഉപേക്ഷിച്ചതിനുശേഷം മറ്റൊരു കാര്‍ മോഷ്ടിച്ച് നെയ്യാറ്റിന്‍കരയിലെ പിരായുംമൂടിന് സമീപമെത്തി. പാലത്തിന് സമീപം കാര്‍ നിര്‍ത്തിയശേഷം അവിടെ കണ്ട ഒരു ബൈക്ക് കവര്‍ന്ന് വീട്ടിലേക്ക് പോകുകയായിരുന്നു.
തുടര്‍ന്ന് അന്ന് വൈകീട്ട് ഉദിയന്‍കുളങ്ങരയിലെത്തി ബൈക്ക്റോഡ് വശത്ത് പാര്‍ക്ക് ചെയ്തശേഷം സമീപത്ത് കണ്ട വ്യാപാര സ്ഥാപനത്തിലെ ഉടമയുടെ ബൈക്ക് കവര്‍ന്ന് കടന്നുകളയുകയായിരുന്നു. ഇതിനുശേഷം സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചാരോട്ടുകോണം ജങ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റംഷാദിെൻറ കൈക്ക് പരിക്കേറ്റത്.
ഓട്ടോയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തി പേര് മാറ്റിപ്പറഞ്ഞ് കൈയില്‍ പ്ലാസ്റ്ററിട്ട് വിശ്രമിക്കുന്നതിനിടെയാണ് പൊലീസിെൻറ പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ റഹ്മത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ജ്വല്ലറിയില്‍ വില്പന നടത്തിയിരുന്നു.
സ്പഷല് സ്ക്വാഡ് എസ്.ഐമാരായ ഷിബുകുമാര്‍, പോള്‍വിന്‍, പാറശ്ശാല എസ്.ഐ ശ്രീജിത്ത് ജനാര്ദനന്, പ്രവീണ്‍ ആനന്ദ്, അനിഷ് തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.