തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാത ഇരട്ടിപ്പിക്കലിന് വേഗം കൈവന്നു
text_fieldsപാറശ്ശാല: തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാത ഇരട്ടിപ്പിക്കലിന് വേഗം കൈവന്നു. മൂന്നാം റീച്ചായ നെയ്യാറ്റിൻകര-പാറശ്ശാല പരിധിയിലെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. നെയ്യാറ്റിന്‍കര താലൂക്കിലെ 16 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുത്തത്.
പാറശ്ശാല പാലം വരെയാണ് സ്ഥലമേറ്റെടുത്തത്. നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത സ്ഥലത്ത് പുതിയ ട്രാക്ക് നിര്‍മിക്കുന്നതിനായി മണ്ണിട്ടു നികത്തുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കാനാണ് റെയില്‍വേയുടെ ശ്രമം
നിലവിലെ റെയില്‍പ്പാതക്ക് സമാന്തരമായാണ് പുതിയ പാത നിര്‍മിക്കുന്നത്. പാതയിലെ പഴയമേൽപാലങ്ങള് പുതുക്കിപ്പണിയുന്നതിനും അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുക്കലും പൂര്‍ത്തിയായി.
ഇരുമ്പില്‍ പാലം വരെയുള്ള നെയ്യാറ്റിന്‍കര റീച്ചിന്റെയും പാറശ്ശാല പാലംവരെയുള്ള പാറശ്ശാല റീച്ചിന്റെയും ഇടയിലുള്ള മേൽപാലങ്ങളാണ് പുതുക്കിപ്പണിയുക. രണ്ട് വര്‍ഷം മുമ്പാണ് സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിച്ചത്.
പാറശ്ശാല നിയോജക മണ്ഡലത്തിലെ കണ്ണന്‍കുഴിയിലും പരശുവയ്ക്കലിലും മേൽപാലങ്ങള് പൊളിച്ചുനീക്കി പുതിയ പാലം നിര്‍മിക്കും.
ഇതിനായി നിലവില്‍ മേൽപാലങ്ങളുള്ള സ്ഥലത്ത് അപ്രോച്ച് റോഡിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന ജോലികളും പൂര്‍ത്തിയായി.
മുതുവല്ലൂര്‍ക്കോണം, നെയ്യാറ്റിന്‍കര ആശുപത്രി കവല, പരശുവയ്ക്കല്‍, ഇടിച്ചക്കപ്ലാമൂട്, പാറശ്ശാല എന്നിവിടങ്ങളിലെ മേൽപാലങ്ങളാണ് പൊളിച്ച് പുതിയവ നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.