വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ടുപേർ പിടിയില്‍
text_fieldsപാറശ്ശാല: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച രണ്ട് യുവാക്കളെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു.
ഒറ്റശേഖരമംഗലം വാഴിച്ചല്‍ വിയ്യൂക്കോണം ബിജുഭവനില്‍ കിച്ചുവെന്ന് വിളിക്കുന്ന അനീഷ് (23), ഒറ്റശേഖരമംഗലം വാഴിച്ചല്‍ പേരെക്കോണം ഗോകുലത്തില്‍ സച്ചുവെന്ന ശ്രീരാഗ് (24) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് 3.30ന് പളാമുട്ടുക്കട പൊറ്റായില്ക്കട പള്ളിക്ക് സമീപം റോഡില്‍ സൊസൈറ്റിയില്‍നിന്ന് പാല് വാങ്ങിവന്ന തോട്ടത്തുവിള വീട്ടില്‍ ശൈലജെൻറ (54) അഞ്ചര പവന് തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തി പ്രതികള്‍ പൊട്ടിച്ചുകടന്നത്.
ഉടനെ പൊലീസിനെ വിവരമറിയിച്ച് പ്രതികളെ പിന്തുടര്ന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് പ്രതികള്‍ മാലയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പൊട്ടിച്ചെടുത്ത മാല പ്രതികളില്‍നിന്ന് കണ്ടെടുത്തു.
പാറശ്ശാല സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്, ഗ്രേഡ് എസ്.ഐ ജോസ്.എസ്, സി.പി.ഒമാരായ അനില്‍കുമാര്‍, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.