ഡോക്ടറെ മര്‍ദിച്ചതിനെ തുടർന്ന് ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു
text_fieldsപാറശ്ശാല: ഡ്യൂട്ടിയിലുള്ള ഡോക്ടറെ മര്‍ദിച്ചതിനെ തുടർന്ന് ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പാറശ്ശാല ഹെഡ്ക്ക്വാട്ടേഴ്‌സ് ആശുപത്രിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേറ്റതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയില്‍ എത്തിയ യുവാക്കളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
യുവാക്കൾ ആശുപത്രിക്കുള്ളില്‍ ബഹളം വച്ചതിനെ ഡോക്ടര്‍ ചോദ്യം ചെയ്തതില്‍ കുപിതരായ യുവാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ യും നഴ്‌സിംഗ് അസിറ്റന്‍റുമാരെയും സുരഷാ ജീവനക്കാരനെയും മര്‍ദ്ദിക്കുകയായിരുന്നു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീര്‍ സനൂജിനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഡോക്ടറെ മര്‍ദ്ദിക്കുന്നത് തടയാന്‍ പോയ നഴ്‌സിംഗ് അസിസ്റ്റന്‍റുമാരായ ബിജു, സുനി എന്നിവര്‍ക്കും സെക്യൂരിറ്റി ജീവനക്കാരന്‍ ജോണ്‍സനും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ചത് ആശുപത്രിയിൽ നേരിയ സംഘര്‍ഷത്തിന് കാരണമായി. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി. അനില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ഉടന്‍ പ്രതികളെ പിടികൂടുമെന്ന ഉറപ്പിന്‍മേല്‍ പ്രശ്‌നം പരിഹരിക്കുകയും പ്രതികളായ പ്ലാമൂട്ടുക്കട, കാരോട് സ്വദേശികളായ സജിന്‍, രാഹുല്‍ എന്നീ രണ്ട് പ്രതികളെ രാവിലെയും ഉച്ചയോടെ മറ്റ് രണ്ട് പ്രതികളായ അരുണ്‍, വിജയ് എന്നിവരെയും അറസ്റ്റുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.