പാറശ്ശാലയില്‍ വ്യാപക കൃഷിനാശം
text_fieldsപാറശ്ശാല: ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ പാറശ്ശാലയില്‍ വ്യാപക കൃഷിനാശം. നെൽകൃഷി ചെയ്യുന്ന കീഴമ്മാകം പാടശേഖരത്തില്‍ ഞാറ്റടികള്‍ വെള്ളത്തില്‍ മുങ്ങി. കീഴമ്മാകത്ത് മാത്രം 12 ഹെക്ടറോളം സ്ഥലത്തെ ഞാറ്റടികളാണ് വെള്ളക്കെട്ടില്‍ നശിച്ചത്. വിത്തു വിതച്ച് ആറുദിവസത്തോളം കഴിഞ്ഞതിനു പിന്നാലെയാണ് മഴയെത്തിയത്. പാടശേഖരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്ത് ഒന്നരക്കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വാഴയും മരച്ചീനിയുമുള്പ്പെടെയുള്ള കൃഷികളും നാശത്തിലായി. ഞാറ്റടികളെ സംരക്ഷിക്കുന്നതിനായി കര്‍ഷകര്‍ വെള്ളക്കെട്ടു ണ്ടായ ആദ്യദിവസങ്ങളില്‍ വ്ലാത്താങ്കര ഏലായുടെ സമീപത്തെ തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടാന്‍ ശ്രമിച്ചെങ്കിലും തോട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അത് സാധിക്കാതെ വന്നു. ഒന്നാംവിളയെ കൃഷിയെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സാധാരണ ജൂണ്‍ ആദ്യവാരത്തില്‍ ഞാറുകള്‍ പറിച്ചുനട്ട് കൃഷി ആരംഭിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.