പാർവതി ബാവുൾ അഭിനയിക്കുന്ന 'നീരവം'റിലീസായി
text_fieldsതിരുവനന്തപുരം: പ്രമുഖ ബാവുൾ സംഗീതജ്ഞ പാർവതി ബാവുൾ അഭിനയിക്കുന്ന 'നീരവം'എന്ന മലയാള സിനിമ റിലീസായി. വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്ത സിനിമയിൽ ബാവുൾ സംഗീതവുമായി ബന്ധപ്പെട്ട േവഷത്തിലാണ് പാർവതി എത്തുന്നത്. മൽഹാർ മൂവിമേക്കേഴ്സിെൻറ ബാനറിൽ അജയ് ശിവറാം സംവിധാനം ചെയ്ത സിനിമയിൽ മധു, സോണിയ മൽഹാർ, സ്ഫടികം ജോർജ് ഉൾപ്പെടെ നിരവധി അഭിനേതാക്കളാണുള്ളത്. പാർവതിയെ ഇൗ സിനിമയിൽ അഭിനയിപ്പിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ചില കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ടെന്നും സിനിമ കണ്ടശേഷം വിവാദം ഉയർത്തുന്നതാണ് ഉചിതമെന്നും സിനിമയുടെ അണിയറ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമൂഹത്തിന് ഗുണകരമായ കാലികപ്രസക്തമായ വിഷയമാണ് 'നീരവം' പറയുന്നതെന്നും സംവിധായകൻ അജയ് ശിവറാം, അഭിനേതാക്കളായ സോണിയ മൽഹാർ, മുൻഷി ൈബജു, പി.ആർ.ഒ അജയ് തുണ്ടത്തിൽ എന്നിവർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.