മാലിന്യത്തില്‍ വീര്‍പ്പുമുട്ടി മഠത്തുനട ജങ്ഷന്; അധികൃതര്‍ മൗനത്തിൽ
text_fieldsപേരൂര്‍ക്കട: ചൂഴമ്പാല-മുക്കോലയ്ക്കല്‍ റോഡില്‍ മഠത്തുനട ജങ്ഷനുസമീപം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുളള കൂടിന് സമീപത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് ദുര്‍ഗന്ധം പരത്തുന്ന വസ്തുക്കളും നിക്ഷേപിച്ചിരിക്കുന്നത്.
സമീപകാലത്താണ് കരിതകര്മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിക്ഷേപിക്കുന്നതിനു വേണ്ടി കൂട് സ്ഥാപിച്ചത്. മഠത്തുനട ജങ്ഷനിലെ കൊടും വളവില്‍ രാത്രിയുടെ മറവില്‍ വാഹനങ്ങളിലും കാല്‍നടയായും എത്തിയാണ് സമീപ പ്രദേശങ്ങളിലുളളവര്‍ മാലിന്യം കൊണ്ട് തളളുന്നത്.
കൂടില്‍ നിക്ഷേപിക്കുന്നതിനു പകരം റോഡില്‍ തളളി കടന്നുകളയുകയാണ് പതിവ്. പ്ലാസ്റ്റിക് മാലിന്യവും കവറുകളും കാറ്റില്‍ പറന്ന് ചിന്നി ചിതറി റോഡില്‍ വീഴുന്നത് പലപ്പോഴും ഇരുചക്ര വാഹന യാത്രികര്‍ക്ക് ഭീക്ഷണിയാവുന്നു.
ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൃത്യമായി കൂട്ടില്‍ നിക്ഷേപിക്കുന്നുണ്ട്. എന്നാല്‍ സാമൂഹ്യ വിരുദ്ധരും മറ്റു പൊതു ജനങ്ങളും കൂടുകള്‍ക്ക് സമീപം കൊണ്ടുതളളുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം തെരുവുനായ്ക്കള്‍ പ്രദേശത്ത തമ്പടിച്ചിരിക്കുകയാണ്. ഇതും വാഹനയാത്രികര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
കുടപ്പനക്കുന്ന് , കല്ലയം , മഠത്തുനട , മുക്കോലയ്ക്കല്‍ , ചൂഴാമ്പാല ഭാഗങ്ങളില്‍ നിന്നാണ് മാലിന്യം ഏറെയും കൊണ്ട് തളളുന്നത്. ഹരിതകര്‍മ്മ സേനയുടെ കൂട് സ്ഥാപിച്ചിട്ടുളളതിനു സമീപത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രം. ഇവിടെ എത്തുന്നവര്‍ക്കും മാലിന്യ നിക്ഷേപം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.