ഊളമ്പാറ-പേരൂര്‍ റോഡ് തകര്‍ന്നനിലയില്‍; അധികൃതര്‍ അറിയാത്തമട്ടിൽ
text_fieldsപേരൂര്‍ക്കട: ഊളമ്പാറ-പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ് അപകടാവസ്ഥയില്‍. റോഡ് തകര്‍ന്നിട്ട് ഒരുവര്‍ഷത്തിലേറെയായി. 700 മീറ്ററോളം നീളം വരുന്ന ഇന്റര്‍ലോക്ക് നിരത്തിയിരുന്ന റോഡാണ് പൂര്‍ണമായും തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായത്. റോഡ് തകര്‍ന്നതോടെ കാല്‍നടക്കാരും ഇരുചക്ര വാഹന യാത്രികരുമാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്.
വന്‍ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങള്ക്കിടയാകുന്നുണ്ട്. അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അമ്പലംമുക്ക് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ ഉള്‍പ്പെടെ എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.
സമീപത്തുള്ള ഫ്ലാറ്റിനുവേണ്ടി മാലിന്യ പൈപ്പ് പുതിയത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് റോഡ് കുഴിച്ചതോടെയാണ് റോഡിന്റെ തകര്‍ച്ചയാരംഭിച്ചത്. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മഴ മാറുന്നതിനനുസരിച്ച് നഗരസഭയുടെ ഫണ്ട് വിനിയോഗിച്ച് റോഡിന്റെ പണി എത്രയും വേഗം ആരംഭിച്ച് പൂര്‍ത്തീകരിക്കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ ജമീല ശ്രീധരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.