സസ്പെൻഷനിലായ മൃഗ സംരക്ഷണ വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
text_fieldsപേരൂർക്കട: സർക്കാർ മൃഗ സംരക്ഷണ വകുപ്പിെൻറ കന്നുകാലി പരിപാലന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരൻ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പേരൂർക്കട പാതിരപ്പള്ളി ത്രിവേണി ഗാർഡൻസിൽ ജി. സജു(45)വാണ് പേരൂർക്കട കുടപ്പനക്കുന്നിലുള്ള ഫാമിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി ഉദ്യോഗസ്ഥരെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്.
ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ഇയാൾ മരത്തിൽ കയറിയത്. കയർ, പെട്രോൾ, ലൈറ്റർ എന്നിവ ൈകയിലുണ്ടായിരുന്നു. താൽക്കാലിക ജീവനക്കാരനായിരുന്ന സജുവും സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാരനും തമ്മിലുണ്ടായ വഴക്കിനെയും കൈയേറ്റത്തെയും തുടർന്ന് ഒരു വർഷമായി ഇയാൾ സസ്പെൻഷനിലാണ്.
തിരികെ ജോലിയിൽ പ്രവേശിക്കാൻ പല തവണ ശ്രമിച്ചെങ്കിലും അധികൃതർ തയാറായില്ലെന്ന് ഇയാൾ പറഞ്ഞു. അടുത്ത കാലത്തായി ഫാമിലുണ്ടായിരുന്ന ലക്ഷങ്ങൾ വില പിടിപ്പുള്ള നിരവധി പശുക്കൾ ദുരൂഹ സാഹചര്യത്തിൽ ചത്തിരുന്നു.
വിവാദമായ ഈ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രേഖാമൂലം എഴുതി നൽകിയാൽ ഇയാളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് അധികൃതർ പറഞ്ഞതായും ഇയാൾ ആരോപിച്ചു.
അധികൃതരുടെ ഈ സമ്മർദത്തിന് വഴങ്ങാത്തതിനാലാണ് അനധികൃതമായി തന്നെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നതെന്നും ഇയാൾ കൂട്ടിച്ചേർത്തു. വിവരമറിഞ്ഞ് പേരൂർക്കട പൊലീസും ഫയർ ആൻഡ് െറസ്ക്യൂ സർവിസസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി.
ഇയാളെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഭാര്യയോടൊപ്പം വിട്ടയച്ചു. ഫാം സൂപ്രണ്ട്, വെറ്ററിനറി സർജൻ എന്നിവർക്കെതിരെ ഇയാൾ ആരോപിച്ച രൂക്ഷമായ അഴിമതികൾ പലതും കഴമ്പുള്ളതാണെന്ന് ഒരു വിഭാഗം ജീവനക്കാരും സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.