Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPeroorkkadachevron_rightവഴയില-പഴകുറ്റി...

വഴയില-പഴകുറ്റി നാലുവരിപ്പാത പ്രാരംഭ നടപടികളിലേക്ക്

text_fields
bookmark_border
four line road
cancel

പേ​രൂ​ർ​ക്ക​ട: വ​ഴ​യി​ല-​പ​ഴ​കു​റ്റി-​നെ​ടു​മ​ങ്ങാ​ട്-​ക​ച്ചേ​രി​ന​ട നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു. 11.23 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ത​യു​ടെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലു​ൾ​പ്പെ​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള 117 കോ​ടി രൂ​പ കെ.​ആ​ർ.​എ​ഫ്.​ബി (കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്) റ​വ​ന്യൂ​വ​കു​പ്പി​ന് തി​ങ്ക​ളാ​ഴ്ച കൈ​മാ​റും. ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തു​ക കൈ​മാ​റു​ന്ന​ത്. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നാ​ലു​വ​രി​പ്പാ​ത​ക്കാ​യി 338.53 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി അ​നു​വ​ദി​ച്ച​ത്. റീ​ച്ച്-1 വ​ഴ​യി​ല മു​ത​ൽ കെ​ൽ​ട്രോ​ൺ ജ​ങ്​​ഷ​ൻ വ​രെ 3.94 കി​ലോ​മീ​റ്റ​റാ​ണ്. റീ​ച്ച്-2 കെ​ൽ​ട്രോ​ൺ ജ​ങ്ഷ​ൻ മു​ത​ൽ വാ​ളി​ക്കോ​ട് വ​രെ​യും റീ​ച്ച്-3 വാ​ളി​ക്കോ​ട് മു​ത​ൽ പ​ഴ​കു​റ്റി-​ക​ച്ചേ​രി ജ​ങ്ഷ​ൻ പ​തി​നൊ​ന്നാം ക​ല്ല് വ​രെ​യു​മാ​ണ്. റീ​ച്ച് -2, 2.56 കി​ലോ​മീ​റ്റ​റും റീ​ച്ച്-3, 4.73 കി​ലോ​മീ​റ്റ​റു​മാ​ണ്. 12.04 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. 359 പേ​രാ​ണ് റീ​ച്ച്-1​ലെ പ​ദ്ധ​തി ബാ​ധി​ത​ർ.

പ​ദ്ധ​തി ബാ​ധി​ത​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് കൈ​മാ​റു​ന്ന​ത്. 15 മീ​റ്റ​ർ ക്യാ​രേ​ജ് വേ, 2 ​മീ​റ്റ​ർ മീ​ഡി​യ​ൻ, ര​ണ്ട് വ​ശ​ങ്ങ​ളി​ലാ​യി 2 മീ​റ്റ​റി​ൽ ഡ്രെ​യി​ൻ കം ​ഫു​ട്പാ​ത്ത് ഉ​ൾ​പ്പെ​ടെ 21 മീ​റ്റ​ർ വീ​തി​യി​ലാ​ണ് റോ​ഡ് വി​ക​സ​നം. 2016-17ൽ ​നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കു​ക​യും 2020ൽ ​കി​ഫ്ബി​യി​ൽ നി​ന്ന് സാ​മ്പ​ത്തി​കാ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു. റീ​ച്ച് 2ന്റെ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 173 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി​യി​ൽ നി​ന്ന്​ അ​നു​വ​ദി​ക്കു​ന്ന​ത്. റീ​ച്ച് 1ൽ ​ഉ​ൾ​പ്പെ​ടു​ന്ന ക​ര​കു​ളം പാ​ല​ത്തി​ന്റെ​യും ​ഫ്ലൈ ​ഓ​വ​റി​ന്റെ​യും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:four line roadvazhayilapazhakutti
News Summary - vazhayila-Pazhakuti four-lane road to initial steps
Next Story