മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; തിരുവനന്തപുരത്ത് വിവിധ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി
text_fieldsപേരൂർക്കട: ലോക്സഭ െതരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പ്രചാത്തെത്തിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി തുടർനടപടി സ്വീകരിക്കുന്നതിന് സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർെവയ്ലൻസ് ടീം, രണ്ട് വീതം ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, ഒന്ന് വീതം വിഡിയോ സർവെയ്ലൻസ് ടീം എന്നിവയെ നിയോഗിച്ചതായി ജില്ല കലക്ടർ അറിയിച്ചു.
സ്റ്റാറ്റിക് സർെവയ്ലൻസ് ടീം ഒഴികെയുള്ളവ പ്രഖ്യാപനം വന്നയുടൻ സജീവമായതാണ്. സ്റ്റാറ്റിക് സർെവയ്ലൻസ് ടീം െതരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാർച്ച് 28 മുതൽ പ്രവർത്തനം ആരംഭിക്കും. ഇത്തരത്തിൽ ജില്ലയിൽ പരിശോധനക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 78 സ്ക്വാഡുകളാണ് ഉള്ളത്.
ടോൾ ഫ്രീ നമ്പർ 1950, സി-വിജിൽ ആപ് മുഖേന പരാതിപ്പെടാം
മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നിന് ജില്ലതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (ടോൾ ഫ്രീ നം.1950) പ്രവർത്തനക്ഷമമാണ്. കൂടാതെ പൊതുജനങ്ങൾക്ക് സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ (C-VIGIL Mobile Application) മുഖേനയും പരാതി നൽകാം. ആപ്പ് പ്ലേ സ്റ്റോർ, ആപ്പിൾ പ്ലേ സ്റ്റോർ എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
കൊടികൾ, തോരണങ്ങൾ, പോസ്റ്ററുകൾ നീക്കണം
മാതൃകാ പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും അനധികൃതമായി സ്ഥാപിച്ച കൊടികൾ, തോരണങ്ങൾ, പോസ്റ്ററുകൾ മുതലായവ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഓഫിസ് മേലധികാരികൾക്കും തദ്ദേശ സ്വയംഭരണ മേധാവികൾക്കും നിർദേശം നൽകി.
പൊതുസ്ഥലങ്ങളിൽ (റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റ്, സർക്കാർ ബസ് മുതലായവ) അനധികൃതമായി സ്ഥാപിച്ച കൊടികൾ, തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ 48 മണിക്കൂറിനകവും നിയമപരമല്ലാതെ സ്വകാര്യ വസ്തുവകകളിൽ സ്ഥാപിച്ചിട്ടുള്ളവ 72 മണിക്കൂറിനകവും നീക്കാൻ ജില്ല െതരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ നിർദേശിച്ചു.
അച്ചടിശാലകൾ സത്യവാങ്മൂലം വാങ്ങണം
പേരൂർക്കട: 2024 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർഥിയോ ഏജന്റുമാരോ സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയപാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ പ്രിൻറ് ചെയ്യാൻ സമീപിക്കുന്ന പക്ഷം പ്രിൻറിങ് ജോലി ഏൽപ്പിക്കുന്നവരിൽനിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കണമെന്ന് എക്സ്പെൻറിച്ചർ നോഡൽ ഓഫിസർ അറിയിച്ചു.
പ്രിൻറ് ചെയ്യുന്ന പ്രചാരണ സാമഗ്രികളിൽ, പ്രിൻറിങ് സ്ഥാപനം പബ്ലിഷ് ചെയ്യുന്ന ആളിന്റെ മേൽവിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം. ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകർപ്പും പ്രസ് പ്രവർത്തിക്കുന്ന പ്രദേശത്തെ നിയമസഭ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റൻറ് എക്സ്െപന്റിച്ചർ ഒബ്സർവർക്ക് (തിരുവനന്തപുരം പി.ഡബ്യു.ഡി െറസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്നു) മൂന്ന് ദിവസത്തിനകം കൈമാറണം. ഇത് പാലിക്കാത്ത അച്ചടിശാലകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിസ്ട്രിക്ട് ഇലക്ഷൻ ഓഫിസർക്ക് വേണ്ടി എക്സ്െപൻറിച്ചർ നോഡൽ ഓഫിസർ അറിയിച്ചു.
ആയുധങ്ങൾ കൈവശം വക്കുന്നതിന് നിരോധനം
പേരൂർക്കട: 2024 പൊതുെതരഞ്ഞെടുപ്പിൽ ക്രമസമാധാനപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും തിരുവനന്തപുരം ജില്ലപരിധിയിലെ വ്യക്തികൾ ലൈസൻസുള്ള ആയുധം കൈവശംവെക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ച് ജില്ല കലക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു. ആരെങ്കിലും ആയുധം കൈവശം വെച്ചാൽ ക്രിമിനൽ ചട്ടം 1973 സെക്ഷൻ 144 പ്രകാരം ജില്ല മജിസ്ട്രേറ്റ് നടപടി സ്വീകരിക്കും.തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയാണ് നിരോധനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.