കെ.എസ്.ആർ.ടി.സി പമ്പിനെതിരെ ഹരജി നൽകിയ ആൾക്ക് പിഴ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതുതായി കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ പമ്പിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയ ആൾക്ക് 10,000 രൂപ പിഴ. ഹൈകോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഡിവിഷൻ െബഞ്ചാണ് തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര സ്വദേശി ഡി. സെൽവിന്‍ പിഴയിട്ടത്. പിഴയായ 10000 രൂപ അർബുദരോഗത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിന് ചെലവഴിക്കാനും കോടതി നിർദേശിച്ചു.
ജില്ല മജിസ്ട്രേറ്റിൽനിന്ന് എൻ.ഒ.സി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചതെന്ന് കാട്ടിയാണ് ഇയാൾ കോടതിയെ സമീപിച്ചത്. 1971ൽ തന്നെ കെ.എസ്.ആർ.ടി.സിക്ക് എൻ.ഒ.സി ലഭിച്ച പമ്പ് പൊതുജനങ്ങൾക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുമ്പ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ അനുമതി ലഭ്യമാക്കിയിട്ടാണ് ആരംഭിച്ചതെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.
രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരെയാണ് കേസ് തള്ളി കോടതി പരാതിക്കാരന് പിഴയിട്ടത്. കെ.എസ്.ആർ.ടി.സിക്കുവേണ്ടി സ്റ്റാൻഡിങ് േകാൺസൽ അഡ്വക്കേറ്റ് ദീപു തങ്കൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.