പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം; രോഗം ഭേദമായ നൂറുപേരെ ഏറ്റെടുക്കാനാളില്ല
text_fieldsതിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ നൂറുപേരെ ഏറ്റെടുക്കാൻ മടിച്ച് ബന്ധുക്കൾ. 43 സ്ത്രീകളെയും 57 പുരുഷന്മാരെയുമാണ് ബന്ധുക്കൾ ഏറ്റെടുക്കാത്തതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ഇതിൽ 24 സ്ത്രീകളും 42 പുരുഷന്മാരും ഇതര സംസ്ഥാനക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം; രോഗം ഭേദമായ നൂറുപേരെ ഏറ്റെടുക്കാനാളില്ലബന്ധുക്കൾ ഏറ്റെടുക്കാത്തവരെ സർക്കാറിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ 17ന് ജസ്റ്റിസ് ആൻറണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് നിരവധി നിർദേശങ്ങൾ സർക്കാറിന് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനുവരി അഞ്ചിന് ഉന്നതതല യോഗം വിളിച്ചു. കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നടപ്പാക്കുന്ന മാസ്റ്റർ പ്ലാനിന് എസ്റ്റിമേറ്റ് തയാറാക്കാനും അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്താനും തീരുമാനിച്ചതായി ഡയറക്ടർ അറിയിച്ചു. മാസ്റ്റർ പ്ലാൻ ഉടൻ നടപ്പാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടിരുന്നു. നാലരക്കോടി ചെലവിൽ ആധുനിക സൈക്യാട്രിക് വാർഡും 1.1 കോടി മുടക്കി മെയിൽ ഫോറൻസിക് വാർഡും നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.