തിരുവനന്തപുരത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു
text_fieldsതിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് യുവതി മരിച്ചത്. ചേങ്കോട്ടുകോണം സ്വദേശി ജി. സരിതയാണ് മരിച്ചത്. കൃത്യത്തിനിടെ പൊള്ളലേറ്റ പ്രതി പൗഡിക്കോണം സ്വദേശി ബിനു കിണറ്റിൽ ചാടിയിരുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെ സരിതയുടെ വീട്ടിലെത്തുകയായിരുന്നു ബിനു. വാക്കുതർക്കത്തിനൊടുവിൽ സ്കൂട്ടറിൽ കരുതിയിരുന്ന കന്നാസിൽനിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ, സരിതയുടെ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 60 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമാണ്. അതിനിടെ, ആക്രമണത്തിനു പിന്നാലെ കിണറ്റില്‍ ചാടിയ പ്രതിയെ കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമനാ സേനാംഗങ്ങള്‍ എത്തിയാണു പുറത്തെടുത്തത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
യുവതിയെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടുതന്നെയാണിയാളെത്തിയതെന്ന് പൊലീസ് പറഞ്ഞു. അഞ്ച് ലിറ്റർ പെട്രോൾ ഇയാൾ കൈയില്‍ കരുതിയിരുന്നു. സ്കൂട്ടറിൽ നിന്ന് വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സരിതയും ബിനുവും പരിചയക്കാരാണ്. ബിനുവിന്‍റെ മക്കള്‍ പഠിക്കുന്ന സ്കൂളിലെ ജീവനക്കാരിയായിരുന്നു സരിത. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.