പൊലീസ് സ്റ്റേഷന് ഉപരോധിച്ചു
text_fieldsവെള്ളറട: പരാതിക്കാരനെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മർദിെച്ചന്നാരോപിച്ച് ദക്ഷിണേന്ത്യന്‍ നാടാര്‍ സംഘടനയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
വെള്ളിയാഴ്ച രാവിലെ 10ന് പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകര്‍ പ്രകടനമായിട്ടാണ് സ്റ്റേഷന് മുന്നിലെത്തിയത്. വെള്ളറട-ആര്യന്‍കോട്-മാരായമുട്ടം-നരുവാംമൂട് പൊലീസ് സ്റ്റേഷനുകളില്‍ നിെന്നത്തിയ വന്‍ പൊലീസ് സംഘം ഗേറ്റ് പൂട്ടിയിട്ടു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍നിന്ന് ഉപരോധിച്ചു. ഉപരോധസമരം ഡി.െഎ.എൻ.എസ് ചെയര്മാന് പുന്നക്കാട് ജോയി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡൻറ് നിര്മലദാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചാകുഴി ജീവന് നിവാസില്‍ രാജനെ അകാരണമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പൊലീസ് സ്റ്റേഷന് ഉപരോധം.
രാജെൻറ വീടിന് സമീപത്തെ മതില്കെട്ടില് തകര ഷീറ്റ് സ്ഥാപിച്ചതിനെ ചെല്ലി സമീപ വസ്തു ഉടമയുമായി ഉണ്ടായ പരാതിയാണ് പൊലീസ് അതിക്രമത്തിന് കാരണം. പൊലീസ് അതിക്രമണത്തിനെതിരേ റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിട്ടും നീതിലഭിക്കാത്തതിനാലാണ് പൊലീസ് സ്േറ്റഷന് ഉപരോധിക്കാന്‍ കാരണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.