Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസിന്​ താൽപര്യം...

പൊലീസിന്​ താൽപര്യം ‘​പടമെടുപ്പ്​’; ഗതാഗത നിയന്ത്രണത്തിന്​ ആളില്ല

text_fields
bookmark_border
police
cancel

തി​രു​വ​ന​ന്ത​പു​രം: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്​ അ​പ​ക​ട​ക്കെ​ണി​യാ​യ ഓ​വ​ർ ബ്രി​ഡ്​​ജ്​ മു​ത​ൽ അ​ട്ട​ക്കു​ള​ങ്ങ​വ​രെ​യു​ള്ള ഭാ​ഗ​ത്ത്​ ഗ​താ​ഗാ​ത നി​യ​ന്ത്ര​ണ​ത്തി​ന്​ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. വെ​ള്ളി​യാ​ഴ്ച കേ​ര​ള ബാ​ങ്ക്​ ജീ​വ​ന​ക്കാ​ര​ൻ ബ​സു​ക​ൾ​ക്കി​ട​യി​പ്പെ​ട്ട്​ മ​രി​ച്ച​​തോ​ടെ ​പൊ​ലീ​സ്​ ‘ഉ​ണ​ർ​ന്ന്​’​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ കൂ​ടു​ത​ൽ പൊ​ലീ​സു​കാ​രും ട്രാ​ഫി​ക്​ വാ​ർ​ഡ​ന്മാ​രും കി​ഴ​ക്കേ​ക്കോ​ട്ട, അ​ട്ട​ക്കു​ള​ങ്ങ​ര ഭാ​ഗ​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി. എ​ന്നാ​ൽ, അ​വ​ധി​ദി​വ​സ​മാ​യി​രു​ന്നി​ട്ടും തി​ര​ക്കു​ണ്ടാ​യി​രു​ന്ന ഞാ​യാ​റാ​ഴ്ച കി​ഴ​ക്കേ​ക്കോ​ട്ട ഭാ​ഗ​ത്ത​ട​ക്കം പൊ​ലീ​സ്​ സാ​ന്നി​ധ്യം നാ​മ​മാ​ത്ര​മാ​യി​രു​ന്നു.

സ്വ​കാ​​ര്യ, കെ.​എ​സ്.​ആ​ർ​ടി.​സി ബ​സു​ക​ളു​ടെ അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്, റോ​ഡി​ന്​ ന​ടു​വി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യ​ൽ, മ​റ്റ്​ വാ​ഹ​ന​ങ്ങ​ളേ​യും കാ​ൽ​ന​ട​ക്കാ​രെ​യും പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഓ​വ​ർ​ടേ​ക്കി​ങ്​ എ​ന്നി​വ ത​ട​യാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പൊ​ലീ​സ്​ മ​ടി​ക്കു​ക​യാ​ണ്. സി​ഗ്​​ന​ലു​ക​ൾ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ ‘യൂ​ടേ​ണി’​നെ​തി​രെ​യും ​പൊ​ലീ​സ്​ മൗ​നം പാ​ലി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

ഹെ​ൽ​മ​റ്റ്​ ധ​രി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ചി​ത്രം പി​ഴ ചു​മ​ത്താ​നാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന തി​ര​ക്കി​ലാ​യി​രി​ക്കും മി​ക്ക​പ്പോ​ഴും ഡ്യൂ​ട്ടി​യി​ലു​ള്ള ​പൊ​ലീ​സു​കാ​ർ. പി​ഴ​ഈ​ടാ​ക്കി ‘ക്വാ​ട്ട’ തി​ക​ക്കാ​നു​ള്ള തി​ര​ക്കി​ൽ ഇ​വ​ർ ശ്ര​ദ്ധി​ക്കു​മ്പോ​ൾ മ​റ്റ്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

കി​ഴ​​ക്കേ​ക്കോ​ട്ട​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ നോ​ർ​ത്ത്​ ബ​സ്​ സ്റ്റാ​ൻ​ഡി​ൽ മു​ഴു​വ​ൻ സ​മ​യ പൊ​ലീ​സ്​ ഔ​ട്​ പോ​സ്റ്റ്​ അ​നി​വാ​ര്യ​മാ​ണെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. അ​ട്ട​ക്കു​ള​ങ്ങ​ര മു​ത​ൽ ഓ​വ​ർ​ബ്രി​ഡ്ജ്​​വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്, റോ​ഡ്​ കൈ​യേ​റി​യു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ എ​ന്നി​വ​യും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്. കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ കാ​ൽ​ന​ട​മേ​ൽ​പാ​ലം സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ അ​പൂ​ർ​വം.

കാ​ൽ​ന​ട​ക്കാ​രു​ടെ സ​ഞ്ചാ​രം മേ​ൽ​പാ​ലം വ​ഴി​യാ​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്നു​മി​ല്ല. ബി.​ഒ.​ടി വ്യ​വ​സ്ഥ​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​​നോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച കാ​ൽ​ന​ട​മേ​ൽ​പാ​ലം​കൊ​ണ്ട്​ പ്ര​യോ​ജ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​​പ്പോ​ൾ. കി​ഴ​ക്കേ​കോ​ട്ട​യി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ നോ​ർ​ത്ത്​ ബ​സ് ​സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ തോ​ന്നും​പ​ടി നി​ർ​ത്തു​ന്ന​തു​മൂ​ലം വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​കു​ന്ന​തി​നൊ​പ്പം ഗ​താ​ഗ​ത​ക്കു​രു​ക്കും വ​ർ​ധി​ക്കു​ന്നു.

ബ​സ്​ ബേ​ക്കു​ള്ള വീ​തി​മാ​ത്ര​​മു​ള്ള ഇ​വി​ടെ ഒ​ട്ടു​മി​ക്ക സി​റ്റി സ​ർ​വി​സു​ക​ളും എ​ത്തു​ന്നു​ണ്ട്. സ്​​റ്റാ​ൻ​ഡി​ന്​ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ല​ധി​കം ബ​സു​ക​ൾ എ​ത്തു​ന്ന​​തോ​ടെ റോ​ഡി​ൽ മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ടാ​വു​ന്നു.

നോ​ർ​ത്ത്​ ബ​സ്​ സ്റ്റാ​ൻ​ഡി​നോ​ട്​ ചേ​ർ​ന്ന്​ സ്വ​കാ​ര്യ ബ​സു​ക​ളും നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ നി​ർ​ത്തു​ന്ന​തി​നാ​ൽ കി​ഴ​ക്കേ​കോ​ട്ട വ​ഴി​യു​ള്ള ഓ​ട്ടോ​ക​ളും കാ​റു​ക​ളു​മ​ട​ക്കം മ​റ്റ്​ വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം ത​ട​സ്സ​പ്പെ​ടു​ന്നു.

കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഭ​യ​ര​ഹി​ത​മാ​യി ​റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ ക​ഴി​യി​ല്ല. റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​വെ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട്​ മ​രി​ച്ച​വ​ർ നി​ര​വ​ധി​യാ​ണ്. തി​ര​ക്കേ​റി​യ അ​ട്ട​ക്കു​ള​ങ്ങ​ര ജ​ങ്​​ഷ​നി​ൽ സി​ഗ്​​ന​ൽ ലൈ​റ്റ്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​ത്​ ഇ​വി​ടം അ​പ​ക​ട മേ​ഖ​ല​യാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Prone AreaTraffic ControlKerala PoliceTrivandrum News
News Summary - Police are interested in photographing- There is no person for traffic control
Next Story