പൊലീസുകാർ കാഴ്ചക്കാർ; ബാരിക്കേഡ് ചാടി എ.ബി.വി.പി പ്രവര്ത്തകന് സെക്രട്ടേറിയറ്റിൽ
text_fieldsതിരുവനന്തപുരം: കനത്ത കാവലുള്ളപ്പോൾതന്നെ ബാരിക്കേഡ് ചാടിക്കടന്ന് എ.ബി.വി.പി പ്രവര്ത്തകന് സെക്രട്ടേറിയറ്റിനുള്ളിൽ എത്തിയത് പൊലീസിന് നാണക്കേടായി. പുരുഷ പൊലീസുകാർ നിസ്സഹായരായി നോക്കിനിൽക്കെ വനിത പൊലീസുകാരാണ് യുവാവിനെ പിടികൂടി മുഖംരക്ഷിച്ചത്.
എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീല്‍ രാജിെവക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഉച്ചക്ക് എ.ബി.വി.പി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിെടയായിരുന്നു സംഭവം.
ഇരുപതോളം വരുന്ന പ്രവർത്തകർ ബാരിക്കേഡിന് മുന്നിലെത്തി പ്രതിഷേധിക്കുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, സമര ഗേറ്റിലേക്ക് മാര്‍ച്ച് എത്തിയതും പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസുകാരെ അമ്പരപ്പിച്ച് ബാരിക്കേഡിന് മുകളിലൂടെ എ.ബി.വി.പി സംസ്ഥാനസമിതി അംഗം എസ്. ശരത് സെക്രട്ടേറിയറ്റിലേക്ക് ചാടിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് ലക്ഷ്യമാക്കി പാഞ്ഞ ശരത്തിനെ സെക്രേട്ടറിയറ്റിലെ സുരക്ഷചുമതയിലുണ്ടായിരുന്ന വനിത പൊലീസുകാരാണ് അറസ്റ്റ് ചെയ്ത് മാറ്റിയത്.
ശരത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ എം.ജി റോഡില്‍ കുത്തിയിരുന്നു. ജില്ല സെക്രട്ടറി ശ്യാം മോഹന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ മനോജ്, നിതിന്‍, ജില്ല കമ്മറ്റി അംഗം സ്റ്റെഫിന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.