പോളിങ് കുറഞ്ഞു; നെഞ്ചിടിച്ച് മുന്നണികൾ
text_fieldsതിരുവനന്തപുരം: കോർപറേഷൻ ഭരണം ലക്ഷ്യമിട്ട് പ്രചാരണരംഗത്തിറങ്ങിയ മുന്നണികൾക്ക് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ നെഞ്ചിടിപ്പ് കൂടി. 2015 ല്‍ 63.9 ശതമാനമായിരുന്നതാണ് ഇപ്പോൾ 59.77 ശതമാനമായത്. 2015ൽ യു.ഡി.എഫിലെ സി. ഓമന 28 വോട്ടിന് വിജയിച്ച മുല്ലൂരിലാണ് ഇത്തവണയും കൂടുതൽ പോളിങ്. 2015 ല്‍ 80 ശതമാനത്തിലേറെ വോട്ട് പോള്‍ ചെയ്തപ്പോഴായിരുന്നു യു.ഡി.എഫിെൻറ വിജയം. ഇത്തവണ അത് 74.44 ശതമാനമായി കുറഞ്ഞതോടെ മൂന്ന് മുന്നണികളുടെയും നെഞ്ചിടിപ്പ് വർധിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിന് ശക്തമായ വിമതശല്യമുള്ള ഹാര്‍ബറില്‍ 71.26 ശതമാനവും ശക്തമായ ത്രികോണമത്സരം നടക്കുന്ന പുഞ്ചക്കരിയില്‍ 72.76 ഉം വോട്ടിങ് നടന്നു. കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ െറബലായി മത്സരിക്കുന്ന നന്തന്‍കോടാണ് വോട്ടിങ് ശതമാനം കുറവ്. 41.12 ശതമാനം. 2015 ല്‍ നന്തന്‍കോട് 52.63 ശതമാനം വോട്ടിങ് നടന്നിരുന്നു. കഴിഞ്ഞതവണ 50.32 ശതമാനം വോട്ട് പോള്‍ ചെയ്ത പട്ടമായിരുന്നു പിന്നില്‍.
ഇത്തവണ പട്ടത്ത് 50.72 ശതമാനം വോട്ടാണ് നടന്നത്. കഴിഞ്ഞതവണ 11 വാര്‍ഡുകളില്‍ 70 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് 70 ശതമാനം കടന്നത്. വോട്ടിങ് കുറഞ്ഞതോടെ മൂന്ന് വോട്ടിന് വിജയിച്ച വഞ്ചിയൂരും ഒരു വോട്ടിന് വിജയിച്ച എസ്റ്റേറ്റും നറുക്കെടുപ്പിലൂടെ വിജയിച്ച മണ്ണന്തലയും സി.പി.എമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
വോട്ട് മറിക്കൽ ആരോപിച്ച് എല്ലാവരും....
പോളിങ് കുറഞ്ഞത് തിരിച്ചടിയാകുമെന്ന് കണ്ടതോടെ വോട്ടുകച്ചവടമെന്ന ആരോപണം മൂന്ന് മുന്നണികളും ഒരുമുഴം മുമ്പേ ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥികൾക്ക് ജയസാധ്യതയുണ്ടായിരുന്ന വാർഡുകളിൽ സി.പി.എമ്മും ബി.ജെ.പിയും ധാരണയുണ്ടാക്കിയിരുന്നെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ആരോപിച്ചു. മുൻ മേയർ കെ. ശ്രീകുമാർ മത്സരിച്ച കരിക്കകം വാർഡിലെ വോട്ട് എണ്ണുമ്പോൾ ഇക്കാര്യം വ്യക്തമാകും. കരിക്കകത്ത് ബി.ജെ.പി വോട്ടുകൾ എങ്ങോട്ട് പോയെന്ന് അന്വേഷിച്ചാൽ ഇരുപാർട്ടികളും തമ്മിലെ ധാരണ വ്യക്തമാകുമെന്നും പരാജയഭീതിയാണ് സി.പി.എമ്മിനെ വഴിവിട്ട നീക്കങ്ങൾക്ക് പ്രേരിപ്പിച്ചതെന്നും സനൽ ആരോപിച്ചു.
ഭരണത്തിൽനിന്ന് എൽ.ഡി.എഫിനെ അട്ടിമറിക്കാൻ 25 വാർഡുകളിൽ യു.ഡി.എഫ്- ബി.ജെ.പി ധാരണയെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറയും കോർപറേഷെൻറ ചുമതലയുള്ള സി.പി.എം സംസ്ഥാനസമിതി അംഗം വി. ശിവൻകുട്ടിയുടെയും ആരോപണം. കഴക്കൂട്ടം, നേമം, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന വാർഡുകളിലാണ് ഇരു മുന്നണികളും ധാരണയുണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ അഞ്ഞൂറിൽത്താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട വാർഡുകളിലാണ് ഇക്കുറിയും നീക്കുപോക്കെന്നും ശിവൻകുട്ടി പറഞ്ഞു.
എന്നാൽ ബി.ജെ.പിയുടെ പ്രമുഖനേതാക്കൾ അടക്കം മത്സരിക്കുന്ന 26 വാർഡുകളിൽ സി.പി.എം കോൺഗ്രസിന് വോട്ടു മറിച്ചെന്നാണ് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷിെൻറ ആരോപണം. കാലടി, വാഴോട്ടുകോണം, നെട്ടയം, കാച്ചാണി, വട്ടിയൂർക്കാവ്, അമ്പലത്തറ തുടങ്ങിയ വാർഡുകളിലെ ഫലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും രാജേഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.