പൂന്തുറ ജിയോട്യൂബ് തീരസംരക്ഷണ പദ്ധതി പ്രാഥമികഘട്ടം വിജയം
text_fieldsതിരുവനന്തപുരം: കടല്‍ക്ഷോഭത്തെ നേരിടുന്നതിനായി പൂന്തുറയില്‍ നടപ്പാക്കുന്ന ജിയോട്യൂബ് തീരസംരക്ഷണ പദ്ധതിയുടെ പ്രാഥമിക ഘട്ടം ആശാവഹമാണെന്നും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാന്. കൂടുതല്‍ ഡ്രെഡ്ജറുകളും ബാര്‍ജുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവലോകന യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പൂന്തുറ തീരം സംരക്ഷിക്കുന്നതിന് 750 മീറ്റര്‍ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. ഇതില്‍ 200 മീറ്ററിലെ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഈ സീസണില്‍ ബാക്കി 500 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ കരാറുകാരോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പൂന്തുറയിലെ ജിയോ ട്യൂബ് സ്ഥാപിക്കല്‍ കഴിഞ്ഞാല്‍ അതിന്റെ തുടര്‍ച്ചയായി ശംഖുംമുഖം വരെയുള്ള പ്രവര്‍ത്തനം കാലതാമസമില്ലാതെ നടപ്പാക്കും. പൂന്തുറയിലെ ആദ്യഘട്ടം വിജയകരമാണ്. ഇവിടെ തീരം രൂപപ്പെട്ടുകഴിഞ്ഞു. പൈലറ്റ് പ്രൊജക്ട് വിജയമായാല്‍ സംസ്ഥാനത്തെ തീരദേശം മുഴുവന്‍ ഈ രീതി വ്യാപിപ്പിക്കുന്നത് ആലോചിക്കും.
ഭൗമശാസ്ത്ര മന്ത്രാലയത്തിലെ ആഴക്കടല്‍ ദൗത്യ വിഭാഗം ഡയറക്ടറും നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) ഡയറക്ടറുമായ എം.വി. രമണമൂര്‍ത്തി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞ ഡോ. വിജയ രവിചന്ദ്രന്‍, കൗണ്‍സിലര്‍ മേരി ജിപ്സി, എച്ച്.ഇ.ഡി ചീഫ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, നാഷനല്‍ ഇന്‍സ്സിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജിയിലെ ശാസ്ത്രജ്ഞന് കിരണ്‍ എ.എസ്, ഫാ. ഡാര്വിന് പീറ്റര്‍, പദ്ധതിയുടെ കരാര്‍ കമ്പനിയായ ഡി.വി.പി-ജി.സി.സിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കടല്‍ക്ഷോഭത്തെ നേരിടുന്നതിനായി തിരുവനന്തപുരം പൂന്തുറയില്‍ നടപ്പാക്കുന്ന ജിയോട്യൂബ് തീരസംരക്ഷണ പദ്ധതിയുടെ പ്രാഥമിക ഘട്ടം ആശാവഹമാണെന്നും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കൂടുതല്‍ ഡ്രെഡ്ജറുകളും ബാര്‍ജുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവലോകന യോഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.