കടലും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ കേന്ദ്രനീക്കം
text_fieldsപൂന്തുറ: കാര്‍ഷികമേഖലയെ അടിയറവ് െവച്ചതിനു പിന്നാലെ കടലും കോര്‍പറേറ്റുകള്‍ തീറെഴുതാന്‍ കേന്ദ്രനീക്കം. കേന്ദ്രനീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളി സംഘടനകള്‍. പുതിയ കേന്ദ്ര കടല്‍ മത്സ്യബന്ധന നിയന്ത്രണ ബിൽ നടപ്പാക്കി കടലിലെ മത്സ്യബന്ധനം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള ശ്രമങ്ങളാണ് പുതിയ ഫിഷറീസ് നയത്തിലൂടെ നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.
പ്രാദേശിക തീരക്കടലും എക്സ്ക്ല്യൂസിവ് ഇക്കണോമിക് സോണ്‍ (ഇ.ഇ.സെഡ്) ആയി കണക്കാക്കുന്ന കടല്‍ പ്രദേശത്തും മത്സ്യബന്ധനം നടത്താന്‍ രണ്ടു തരം രജിസ്ട്രേഷന് വേണമെന്നാണ് കേന്ദ്ര കടല്‍ മത്സ്യബന്ധന നിയന്ത്രണ ബില്ലിലെ പുതിയ ചട്ടം. പ്രാദേശിക തീരക്കടലായ കരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22.22കിലോമീറ്റര്‍) ദൂരം വരെയുള്ള കടല്‍ പ്രദേശത്ത് മത്സ്യബന്ധനം നടത്തുന്നതിന് അനുമതി നല്കാന് സംസ്ഥാന സര്‍ക്കാറുകള്‍ക്കും എക്സ്ക്ല്യൂസിവ് ഇക്കണോമിക്ക് സോണ്‍ ആയി നിശ്ചയിച്ചിരിക്കുന്ന 12നോട്ടിക്കല്‍ മൈല്‍ മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ (370.4 കിലോമീറ്റര്‍)വരെയുള്ള കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കുന്ന തരത്തിലാണ് ബില്‍. ഇത് യാഥാര്‍ഥ്യമായാല്‍ നൂറ്റാണ്ടുകളായി കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അനുഭവിച്ചുവരുന്ന മത്സ്യബന്ധന അവകാശം തന്നെ ഇല്ലാതാകും. ഇവിടേക്ക് പിന്നെ കോര്‍പറേറ്റ് കമ്പനികളുടെ നിയന്ത്രത്തിലുള്ള ബോട്ടുകളുടെ ആധിപത്യമായിരിക്കും. നിലവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ 100 നോട്ടിക്കല്‍ മൈല്‍ അധികം ദൂരം വരെ മത്സ്യബന്ധനത്തിന് കടലില്പോകാറുണ്ട്. ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, ചെറുകിട വള്ളങ്ങള്‍ എന്നിവ സംസ്ഥാനങ്ങളുടെ മാത്രം രജിസ്ട്രേഷന് ഉപയോഗിച്ചാണ് നിലവില്‍ മത്സ്യബന്ധനം നടത്തുന്നത്. ബില്‍ യാഥാര്‍ഥ്യമായാല്‍ കേന്ദ്ര രജിസ്ട്രേഷനുള്ള നിബന്ധനകള്‍ മര്‍ച്ചൻറ് ഷിപ്പിങ് നിയമത്തിെൻറ പരിധിയിലാണ് വരിക.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സാധ്യമല്ലാത്ത വിധമാണ് മര്‍ച്ചൻറ് ഷിപ്പിങ് നിയമത്തിലെ നിലവിലെ നിബന്ധനകള്‍. കൂടാതെ, പുതിയ കേന്ദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ പ്രകാരമുള്ള നിയമനടപടികള്‍ കൂടി ആകുന്നതോടെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് തീരക്കടലില്‍ പോലും മത്സ്യംപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം നിശ്ചയിക്കുന്ന പരിധിക്ക് അപ്പുറത്തേക്ക് പോയാല്‍ പോകുന്ന വള്ളങ്ങള്‍ പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാത്ത വകുപ്പുകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം വള്ളങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ കേസ് തീരുന്നതുവരെ പൊലീസ് കസ്റ്റഡിയില്‍ കിടന്ന് നശിക്കേണ്ടിവരും.
നിലവില്‍ സംസ്ഥാനത്ത് കേരള മറൈന്‍ ഫിഷറീസ് െറഗുലേഷന് ആക്ട് പ്രകാരമാണ് കടല്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത്. കെ.എം.എഫ്.ആര് ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ്. നിലവില്‍ നിയമം ലംഘിക്കുന്നവരെ കോസ്റ്റ്ഗാർഡോ മറൈന്‍ പൊലീസോ പിടിച്ചാല്‍ ജില്ലകളിലെ ഫിഷറീസ് ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കി പിഴ അടപ്പിച്ച് വള്ളങ്ങള്‍ തിരികെ വിട്ടുകൊടുക്കാറാണ് പതിവ്. സംസ്ഥാന സര്‍ക്കാറിെൻറ രജിസ്ട്രേഷന് മാത്രം എടുത്ത് കടലില്‍ പോകുന്ന വള്ളങ്ങള്‍ മത്സ്യബന്ധനത്തിനിടെ പലപ്പോഴും ഒഴുക്കില്പെടുകയോ കടല്ക്ഷോഭങ്ങളില്പെട്ട് ദിശമാറുകയോ ചെയ്ത് പരിധി വിടാറുണ്ട്. പുതിയ ബില്ലിലുടെ വരാന്‍പോകുന്നത് ഇത്തരം അവസ്ഥ സംജാതാമായല് പരിധി വിട്ടതിെൻറ പേരില്‍ ജയിലിലാകുന്ന അവസ്ഥയാണ്. മാസങ്ങള്‍ക്കുമുമ്പ് കേന്ദ്ര ഫിഷറീസ് സെക്രട്ടറി സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിച്ച് മാത്രമേ ബില്‍ പാസാകൂവെന്ന് ഉറപ്പുനല്‍കിയെങ്കിലും അത്തരം ആശങ്കകള്‍ ഒന്നും കണക്കിലെടുക്കാതെ ബില്‍ അവതരിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം ഇപ്പോള്‍ നടത്തുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിരോധത്തിലാക്കുന്ന കേന്ദ്ര ഫിഷറീസ് നയത്തിനെതിരെ മുഴുവന്‍ മത്സ്യത്തൊഴിലാളി സംഘടനകളെയും യോജിപ്പിച്ചുളള പ്രക്ഷോഭത്തിനിറക്കാനുള്ള തയാറെടുപ്പിലാണ് മത്സ്യത്തൊഴിലാളി സമൂഹം.
മത്സ്യത്തൊഴിലാളി സംഘടനകളുമായി യോജിച്ച സമരവുമായി മുന്നോട്ട് പോകാന്‍ തയാറാെണന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന് (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ജലോസ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറ ജെയ്സണ്‍, കമ്പവല തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡൻറ് ടോണി ഒളിവര്‍ തുടങ്ങിയവര്‍ നിലപാടുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.