വലനിറയെ മീൻ കിട്ടിയപ്പോൾ െഎസില്ല; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
text_fieldsപൂന്തുറ: കടല്‍ കനിഞ്ഞിട്ടും ഐസിെൻറ ക്ഷാമംമൂലം മത്സ്യങ്ങള്‍ക്ക് നല്ലവില കിട്ടാതെ വരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. ഒരാഴ്ചയായി മത്സ്യത്തൊഴിലാളികളുടെ വലകളില്‍ കൂടുതല്‍ മത്സ്യങ്ങള്‍ കുടുങ്ങുന്നുണ്ടെങ്കിലും കരെക്കത്തിക്കുന്ന മത്സ്യങ്ങളെ ലേലം വിളിെച്ചടുക്കുന്നതിന് അവശ്യത്തിനുള്ള കച്ചവടക്കാര്‍ തീരങ്ങളില്ലാത്ത അവസ്ഥയാണ്.
ഐസിെൻറ ലഭ്യതക്കുറവാണ് കച്ചവടക്കാരെ തീരത്തുനിന്ന് അകറ്റിനിര്‍ത്തിയത്. ദിവസങ്ങളായി വിഴിഞ്ഞം, പൂന്തുറ ഭാഗങ്ങളിലെ കടപ്പുറത്ത് നിന്നു ചെറുകിട കച്ചവടക്കാര്‍ക്ക് അവശ്യത്തിനുള്ള ഐസ് ലഭിക്കുന്നില്ല. ഇവിടത്തെ ഫാക്ടറികളില്‍ നിര്‍മിക്കുന്ന ഐസുകള്‍ തമിഴ്നാട്ടിലേക്ക് കൂടുതലായി പോകുന്നതാണ് ലഭ്യതക്കുറവിന് പ്രധാന കാരണം. പല ഫാക്ടറികളിലും മൊത്തവിതരണ മത്സ്യകച്ചവടക്കാര്‍ ഐസുകള്‍ മൊത്തമായി എടുത്ത് പോകുന്നത് കാരണം ചെറുകച്ചവടക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഐസ് കിട്ടാതെ വരുന്നു.
തമിഴ്നാട്ടില്‍ പവര്കട്ടിെൻറ സമയം കൂടിയതോടെ അവിടത്തെ ഫാക്ടറികള്‍ ഐസ് നിര്‍മാണത്തിെൻറ തോത് കുറച്ചു. ഇതോടെ തമിഴ്നാട്ടിലേക്ക് മത്സ്യം എടുക്കാന്‍ പോകുന്നവര്‍ ഇവിടെനിന്ന് ഐസ് എടുത്ത് പോകാന്‍ തുടങ്ങി. മുമ്പ് പെട്ടികളുമായി മത്സ്യം എടുക്കാന്‍ പോകുന്ന ലോറി അവിടെത്തെ ഹാര്‍ബറുകളില്‍നിന്ന് അവശ്യത്തിനുള്ള ഐസും എടുത്താണ് എത്തിയിരുന്നത്. കഴിഞ്ഞദിവസം വര്‍ഷങ്ങള്‍ക്ക് ശേഷം വിഴിഞ്ഞത് മത്സ്യത്തൊഴിലാളികളുടെ വലനിറച്ച് നെയ്മീന് ലഭിച്ചു.
കിലോക്ക് 150 രൂപക്ക് താഴെയാണ് പലയിടങ്ങളിലും വിറ്റുപോയത്. ഐസ് ഉണ്ടങ്കില്‍ കൂടുതല്‍ തുകക്ക് ഇത് കച്ചവടക്കാര്‍ ലേലം വിളിെച്ചടുക്കുകയും ഐസ് ചേര്‍ത്ത് സൂക്ഷിച്ചശേഷം പിറ്റെന്നത്തെ മാര്‍ക്കറ്റില്‍ കിലോക്ക് 500 രൂപക്ക് മുകളില്‍ വില്‍ക്കുകയും ചെയ്യുമായിരുന്നു. പിടികൂടിക്കൊണ്ടുവരുന്ന മത്സ്യങ്ങള്‍ മണിക്കൂറോളം ഐസ് ഇല്ലാതെ ഇരിക്കേണ്ടി വരുന്നതോടെ നാശമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.