Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPoonthurachevron_rightതട്ടുകട...

തട്ടുകട അടിച്ചുതകര്‍ത്ത കേസില്‍ പിതാവും മകനും അറസ്റ്റില്‍

text_fields
bookmark_border
നി​സാ​മു​ദ്ദീ​ന്‍
cancel
camera_alt

നി​സാ​മു​ദ്ദീ​ന്‍

പൂ​ന്തു​റ: പൂ​ന്തു​റ എ​സ്.​എം ലോ​ക്ക് ജ​ങ്ഷ​നി​ല്‍ ത​ട്ടു​ക​ട അ​ടി​ച്ചു​ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ പി​താ​വി​നെ​യും മ​ക​നെ​യും പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ പു​ത്ത​ന്‍പ​ള്ളി വാ​ര്‍ഡി​ല്‍ പ​ള്ളി​പ്പു​ര മു​ടു​ക്കി​ല്‍ ടി.​സി- 46 /107 ല്‍ ​നി​സാ​മു​ദ്ദീ​ന്‍ (46), സു​ധീ​ര്‍ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 7.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ മാ​ണി​ക്ക​വി​ളാ​കം വാ​ര്‍ഡി​ല്‍ ക​ണ്ട​ക്കാ​വി​ള അ​നു​ഗ്ര​ഹ ന​ഗ​റി​ല്‍ ടി.​സി-46 / 901 (2)-ല്‍ ​താ​മ​സി​ക്കു​ന്ന ഷാ​ഹു​ല്‍ ഹ​മീ​ദ് പൂ​ന്തു​റ എ​സ്.​എം ലോ​ക്ക് ജ​ങ്ഷ​നി​ല്‍ ന​ട​ത്തി​വ​ന്ന ത​ട്ടു​ക​ട​യാ​ണ് പ്ര​തി​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ത്ത​ത്.

ക​ട​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണാ​ടി​യി​ല്‍ നി​ര്‍മി​ച്ച പെ​ട്ടി ര​ണ്ടാ​ളും ചേ​ര്‍ന്ന് അ​ടി​ച്ചു​പൊ​ട്ടി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍ ക​ട​യു​ട​മ​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ര്‍ദി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. മു​ന്‍വൈ​രാ​ഗ്യ​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsAttack
News Summary - Father and son have been arrested in the case of destroying the shop
Next Story