Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightPoonthurachevron_rightകളളനോട്ടുമായി വീട്ടമ്മ...

കളളനോട്ടുമായി വീട്ടമ്മ അറസ്റ്റില്‍

text_fields
bookmark_border
കളളനോട്ടുമായി വീട്ടമ്മ അറസ്റ്റില്‍
cancel
camera_alt

ബ​ര്‍ക്ക​ത്ത്

പൂ​ന്തു​റ: ബാ​ങ്കി​ല്‍ ക​ള​ള​നോ​ട്ടു​മാ​യെ​ത്തി​യ വീ​ട്ട​മ്മ​യെ പൂ​ന്തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ മാ​ഞ്ചി​വി​ളാ​കം വാ​ര്‍ഡി​ല്‍ ടി.​സി 75 / 875 ല്‍ ​താ​മ​സി​ക്കു​ന്ന ബ​ര്‍ക്ക​ത്തി​നെ (44) യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഇ​വ​ര്‍ പൂ​ന്തു​റ കു​മ​രി​ച്ച​ന്ത​യി​ലു​ള​ള എ​സ്.​ബി.​ഐ ബാ​ങ്ക് ശാ​ഖ​യി​ലെ​ത്തി. ശേ​ഷം ഇ​വ​രു​ടെ പേ​രി​ലു​ള​ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്​ 500 രൂ​പ​യു​ടെ 25 നോ​ട്ടു​ക​ള്‍ (12,500 രൂ​പ) നി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ള​ള​നോ​ട്ടാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തൊ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വെ​വ​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പൂ​ന്തു​റ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ബ​ര്‍ക്ക​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​രു​ടെ സൗ​ദി​യി​ലു​ള​ള ഭാ​ര്‍ത്താ​വി​ന്റെ സു​ഹൃ​ത്ത് ഭ​ര്‍ത്താ​വി​ന് ന​ല്‍കി​യ​താ​ണെ​ന്നാ​ണ് ഇ​വ​ര്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പൊ​ലീ​സ് ഇ​ത് മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. ഇ​വ​ര്‍ക്ക് ക​ള​ള​നോ​ട്ട് ല​ഭി​ച്ച​ത്​ എ​വി​ടെ നി​ന്നാ​ണെ​ന്ന്​ പൊ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു വ​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black MoneyArrest
News Summary - Housewife arrested with black money
Next Story