കടലിൽ കാണാതായ ജോസഫിനെ കണ്ടെത്താനായില്ല; നെഞ്ചുരുകി കുടുംബം
text_fieldsപൂന്തുറ: കടലില്‍ കാണാതായ കുടുംബനാഥന്‍ തിരികെവരുമെന്ന് വാര്‍ത്തകേള്‍ക്കാനായി പൂന്തുറയെന്ന മത്സ്യഗ്രാമത്തില്‍ തീരത്ത് കുടുംബം പ്രാർഥനയോടെ കാത്തിരിക്കുന്നു. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ വിഴിഞ്ഞത്ത് കടലില്‍ ജോസഫിനെ കാണാതാെയന്ന് അറിഞ്ഞതുമുതല്‍ ഭാര്യ മേരിയും മക്കളായ സജിന്‍, സതീഷ്, സൗമ്യ എന്നിവരും പ്രാർഥനയിലാണ്.
'കോവിഡും കടലാക്രമണവും കാരണം ദിവസങ്ങളായി കുടുംബം പട്ടിണിയിലായതിനെതുടര്‍ന്നാണ് പപ്പ സുഹൃത്തുക്കൾക്കൊപ്പം കടലിൽ പോയത്. ഇപ്പോള്‍ മത്സ്യം കിട്ടിയാല്‍ കൂടുതല്‍ വില കിട്ടുമെന്നും ചെറിയ പ്രയാസങ്ങള്‍ മാറാന്‍ തല്‍ക്കാലം അത് മതിയാകുമെന്ന പ്രതീക്ഷയിലായിരുന്നു'^മക്കൾ പറയുന്നു.
മകള്‍ നെഞ്ച് പൊട്ടിക്കരയുന്ന കാഴ്ച്ച നോക്കിനില്‍ക്കുന്നവരുടെ കണ്ണുകളെപ്പോലും ഈറനണിയിക്കുന്നു. ജെലസ്റ്റിന്‍, സെല്‍വരാജ് എന്നിവര്‍ക്കൊപ്പമാണ് ജോസഫ് മത്സ്യബന്ധനത്തിനായി പോയത്. കാറ്റ് ശക്തമായതോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം പതിയെ വിഴിഞ്ഞത്തേക്ക് അടുപ്പിക്കാന്‍ ശ്രമം നടത്തി. ഇതിനിടെ വള്ളം തീരക്കടലില്‍ മറിഞ്ഞു. ഇതോടെ വള്ളത്തില്‍നിന്ന് തെറിച്ചുവീണവര്‍ പലരും പലവഴിക്കായി നീന്തിത്തുടങ്ങി. ജെലസ്റ്റിന്‍, സെല്‍വരാജ് എന്നിവരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ച് കരക്കെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.