ജീവനുവേണ്ടി നിലവിളിച്ച കുമ്പാരിയെ രക്ഷിക്കാനായില്ല; നൊമ്പരവുമായി നെപ്പോളിയൻ
text_fieldsപൂന്തുറ: മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്ന് സ്വന്തം ജീവന് തിരികെ കിട്ടിയെങ്കിലും, പ്രാണനുവേണ്ടി തെൻറ കൈപിടിച്ച് നിലവിളിച്ച സ്വന്തം കുമ്പാരിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നെപ്പോളിയെൻറ സങ്കടം തീരത്തിെൻറ തീരാനൊമ്പരമായി മാറി.
ഡേവിഡ്സണ് എന്ന സ്റ്റെലസിനെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിെൻറ വേദന നെപ്പോളിയെൻറ കണ്ണീരായി പെയ്തിറങ്ങുകയാണ്. കടലാക്രമണം കാരണം പൂന്തുറ തീരത്തുനിന്ന് കടലില്‍ വള്ളമിറക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് ചൊവ്വാഴ്ച വൈകുന്നേരം ഡാര്വിെൻറ ഫൈബര്‍ വള്ളത്തില്‍ ചൂണ്ടപ്പണിക്കായി കടലില്‍പോയത്.
നെപ്പോളിയൻ, ഡേവിഡ്സണ്, ഡാര്വിന്, തോമസ് എന്നിവര്‍ വള്ളത്തിലുണ്ടായിരുന്നു. ശംഖുംമുഖം ഭാഗത്തുനിന്ന് പത്ത് കിലോമീറ്ററോളം കടലിലേക്ക് പോയി. ചൂണ്ടയില്‍ മത്സ്യങ്ങള്‍ കൊത്തുന്നിെല്ലന്ന് കണ്ടതോടെ തിരികെ വിഴിഞ്ഞത്തേക്ക് മടങ്ങി. ഇതിനിടെ കടല്‍ ഇടക്ക് പ്രക്ഷുബ്ധമായി. വള്ളം വിഴിഞ്ഞത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ കാറ്റില്‍പെട്ട് തലകീഴായി മറിഞ്ഞു.
നീന്താൻ തുടങ്ങിയെങ്കിലും കടല്‍ വീണ്ടും ഉള്ളിലേക്ക് വലിക്കാന്‍ തുടങ്ങി. ഇതിനിടെ മറിഞ്ഞ വള്ളത്തില്‍ പിടിച്ച് കിടക്കാന്‍ നാലുപേരും ശ്രമിച്ചു. ശക്തമായ കടലടിയില്‍ വള്ളം പലതവണ കീഴ്മേല്‍ മറിയാന്‍ തുടങ്ങിയതോടെ ഡേവിഡ്സണ് കൂടുതല്‍ അവശനായി. ഇതോടെ നെപ്പോളിയനും ഡാര്‍വിനും ചേര്‍ന്ന് ഡേവിഡ്സണിനെ കുറേസമയം പിടിച്ചുനിര്‍ത്തി കരക്കെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇവരുടെ നിലവിളി കോസ്റ്റ്ഗാര്ഡിെൻറ ശ്രദ്ധയില്‍പെട്ടതോടെ അരികിലേക്ക് പാഞ്ഞെത്തിയെങ്കിലും ഡേവിഡ്സണിനെ കണ്ടത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് മൃതദേഹം അടിമലത്തുറയില്‍ കരക്കടിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.