പൊലീസ് സ്റ്റേഷനുകളിലെ ഫോണുകള്‍ നിശ്ചലമായിട്ട് മാസങ്ങള്‍
text_fieldsപൂന്തുറ: തീരദേശ പൊലീസ് സ്റ്റേഷനുകളായ പൂന്തുറ, വലിയതുറ സ്റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍ നിശ്ചലമെന്ന് വ്യാപക പരാതി. പൂന്തുറ സ്റ്റേഷനിലെ ഫോണ്‍ നിശ്ചലമായിട്ട് മാസങ്ങള്‍ പിന്നിടുന്നതായി നാട്ടുകാര്‍ക്കിടയില്‍ വ്യാപക പരാതി. തീരദേശ മേഖലകളില്‍ ഇടയക്കിടെയുണ്ടാകുന്ന സംഘര്‍ഷങ്ങൾ, മദ്യം-മയക്കുമരുന്ന് കച്ചവടങ്ങള്‍ തുടങ്ങിയവ നാട്ടുകാര്‍ക്ക് പൊലീസിനെ അറിയിക്കുന്നതിന് കഴിയാത്ത സാഹചര്യമാണ് നിലവിൽ.
വിമാനത്താവളത്തിന് പുറത്തുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍, കടലുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് വലിയതുറ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ കഴിയുന്നില്ല. പൂന്തുറ പൊലീസ് സ്റ്റേഷനിലെ ടെലിഫോണ്‍ ബില്‍ ഒടുക്കാത്തതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ ഫോണ്‍ കട്ടാക്കി.
തിരുവനന്തപുരം സിറ്റി പരിധിയിലെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ ഫോണ്‍ ഇടക്കിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങള്‍ സ്റ്റേഷനുമായി ബന്ധപ്പെടുകയാണെങ്കില്‍ മറുതലയില്‍ നിന്നു പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. അധികൃതര്‍ ഇടപെട്ട് എത്രയും വേഗം സ്റ്റേഷനുകളിലെ ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.