കടൽ കനിഞ്ഞിട്ടും നെയ്മത്തി മാത്രമില്ല
text_fieldsപൂന്തുറ: വിവിധയിനം മത്സ്യങ്ങൾ തീരക്കടലിൽ വർധിച്ചിട്ടും മലയാളികളുടെ ഇഷ്ട കടൽ വിഭവമായിരുന്ന നെയ്മത്തിയുടെ സാന്നിധ്യം മാത്രം കാണാനില്ല. ജില്ലയുടെ തീരങ്ങളില്‍ നെയ്മത്തി സുലഭമായി ലഭിക്കേണ്ട സമയമാണിത്. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി നെയ്മത്തി വലകളിൽ എത്താത്ത സ്ഥിതിയാണ്.
ഒരു കാലത്ത് തീരക്കടലില്‍ ആവാസം ഉറപ്പിക്കുകയും പിന്നീട് തീരക്കടലില്‍ നിന്ന് ഉള്‍വലിയുകയും ചെയ്ത നെയ്മീൻ, വത്തപാര, ആവോലി, വേളപ്പാര, കൊഴിയാള, അയല, ചൂര, കവണ, കൊഞ്ച് എന്നിവ വീണ്ടും തീരക്കടലില്‍ ആവാസം ഉറപ്പിച്ചിട്ടുണ്ട്. നെയ്മത്തി മാത്രം ഇനിയും തീരക്കടലില്‍ അടുക്കാത്തതിെൻറ ആശങ്ക പങ്കുെവക്കുകയാണ് മത്സ്യഗവേഷണ ശാസ്ത്രജ്ഞന്മാരും മത്സ്യത്തൊഴിലാളികളും.
മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സമയവും തീരക്കടലില്‍ കാണുന്ന മത്സ്യമാണ് നെയ്മത്തി. ഉള്‍ക്കടലില്‍ നെയ്മത്തി ഉണ്ടെന്ന് ട്രോളിങ് ബോട്ടുകാര് പറയുന്നു. എന്നാൽ, തീരത്തേക്ക് അവ അടുക്കുന്നില്ല. വലിയ ബോട്ടുകാര്‍ക്ക് നെയ്മത്തി പിടിക്കുന്നതില്‍ വലിയ താല്പര്യമില്ല. എന്നാല്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വില കിട്ടിയാലും ഇല്ലങ്കിലും നെയ്മത്തിയോട് എറെ താല്പര്യമുണ്ട്.
ഭക്ഷണപ്രിയര്‍ക്കും വലിയ മത്സ്യത്തെക്കാള്‍ നെയ്മത്തിയോടാണ് കൂടുതലിഷ്ടം. കാലാവസ്ഥ വ്യതിയാനം, സമുദ്രത്തിലെ താപവർധന, വിദേശ ട്രോളറുകളുടെ തീരക്കടലിലേക്കുള്ള കടന്നുകയറ്റം, തീരക്കടലിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുകിയിറങ്ങുന്നത് ഉള്െപ്പെടയുള്ള പല കാരണങ്ങളാലാണ് അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയത്.
നെയ്മത്തി തീരക്കടലില്‍ നിന്ന് ഉള്വലിഞ്ഞതിനെക്കുറിച്ച് കൊച്ചിന് ശാസ്ത്ര സാേങ്കതിക സര്‍വകാലശാല നടത്തിയ പഠനത്തില്‍ സമുദ്രതാപം ഉയരുമ്പോള്‍ തണുപ്പുള്ള ജലാശയങ്ങള്‍ തേടി മത്സ്യങ്ങള്‍ നീങ്ങുന്നതായി കെണ്ടത്തിയിരുന്നു.
ചൂട് കൂടുമ്പോള്‍ ലക്ഷദ്വീപിലും മറ്റുമുള്ള പവിഴപ്പുറ്റുകൾ നശിക്കുന്നതും നെയ്മത്തിയുടെ നിലനില്പിന് പലപ്പോഴും തിരിച്ചടിയാകുന്നു. നദീജല അടിത്തട്ട് ചൂടുപിടിക്കുന്ന പകല്‍ സമയത്ത് നെയ്മത്തി പോലുള്ള മത്സ്യങ്ങള്‍ താരതേമ്യന ചൂട് കുറഞ്ഞ അഴിമുഖങ്ങളിലേക്ക് നീങ്ങും. ഇത് മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രജനന കേന്ദ്രങ്ങളെയും ബാധിക്കും. ഇതുമൂലം തീരക്കടല്‍ ആവാസ കേന്ദ്രങ്ങളാക്കിയ മത്സ്യങ്ങള്‍ പലപ്പോഴും കൂട്ടത്തോടെ അറബിക്കടല്‍ വിട്ട് ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിയുകയും പിന്നീട് തിരിച്ച് എത്താറുമാണ് പതിവ്. എന്നാല്‍, മറ്റ് മത്സ്യങ്ങള്‍ തിരികെയെത്താന്‍ തുടങ്ങിയിട്ടും നെയ്മത്തിമാത്രം എത്താത്ത അവസ്ഥയാണ്.
ഇത്തരത്തില്‍ മത്സ്യങ്ങള്‍ ഉള്വലിയുന്നതിെൻറയും തിരികെ എത്താത്തതിെൻറയും കാരണങ്ങളെക്കുറിച്ചും കടലിലെ താപവ്യതിയാനങ്ങളെക്കുറിച്ചും പഠിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കാന് നിലവില്‍ കേരളത്തില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.