ചാകരക്കാലം ചതിക്കുമോ? ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍
text_fieldsപൂന്തുറ: സംസ്ഥാനത്ത് ട്രോളിങ് നിരോധനകാലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലമാണ്. എന്നാല്‍, ഇത്തവണ ചാകരക്കാലം ചതിക്കുമോയെന്ന ആശങ്കയിലാണ് ആയിരക്കണക്കിനുവരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് കാലത്ത് വിഴിഞ്ഞത്തുനിന്ന് പരമ്പരാഗതമത്സ്യബന്ധന രീതികള്‍ ഉപയോഗിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ല.
ഇത് കണക്കിലെടുത്ത് ട്രോളിങ് ആരംഭിക്കുന്നതോടെ ഇതരജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഉൾപ്പെെടയുള്ളവര്‍ വിഴിഞ്ഞത്തെയാണ് ആശ്രയിക്കുന്നത്. ഇവരുടെ പ്രതീക്ഷകള്‍ക്കപ്പുറം വല നിറയും. എന്നാല്‍, ഇത്തവണ കാര്യങ്ങളുടെ പോക്ക് നല്ലരീതിയിലെല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ഏത് കാലാവസ്ഥയിലും വിഴിഞ്ഞത്ത് നിന്ന് കടലില്‍ വള്ളമിറക്കാനും തിരികെ കയറ്റാനും അനുകൂലമായ സാഹചര്യമായിരുന്നു. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. കരക്ക് വള്ളം തിരികെ കയറ്റാന്‍ പറ്റാത്ത രീതിയില്‍ തീരക്കടലിനുപോലും മാറ്റം സംഭവിച്ചു. കഴിഞ്ഞ ദിവസം തീരക്കടലില്‍ വള്ളം മറിഞ്ഞതിലൂടെ മൂന്ന് ജീവനുകളാണ് നഷ്ടമായത്. വിഴിഞ്ഞം തുറമുഖത്തിനായി നടക്കുന്ന ഡ്രഡ്ജിങ് തന്നെയാണ് ഇതിന് പ്രധാന കാരണം.
റിങ് വലകള്‍ ഉപയോഗിച്ച് വന്‍കിട ബോട്ടുകള്‍ ചെറുമത്സ്യങ്ങളെ വാരിപ്പോകുന്നത് തടയാന്‍ ഫിഷറീസ് വകുപ്പിന് ഇതുവരെയും കഴിയുന്നില്ല. ഇത് കാരണം മത്സ്യസമ്പത്തിന് വന്‍ ഇടിവ് സംഭവിച്ചു. ചെറുമീന്‍ പിടിത്തം കടലിെൻറ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതിനു പുറമെ ചെറുമീനുകളെ തിന്ന് ജീവിക്കുന്ന വലിയ മത്സ്യങ്ങള്‍ക്കും അതുമൂലം വംശനാശ ഭീഷണി നേരിടുന്ന അവസ്ഥയാണ്.
കടലില്‍ 12നോട്ടിക്കല്‍ മൈലിനുള്ളില്‍ ജൂണ്‍ 14 മുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം. ഇൗ കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം പാടില്ല. ഒഴുക്ക് വലകള്‍ ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളത്തിലും കട്ടമരത്തിലും തീരക്കടലില്‍ നിന്ന് മത്സ്യബന്ധനം നടത്താം.
ട്രോളിങ് നിരോധന കാലത്ത് യന്ത്രവത്കൃത വള്ളങ്ങള്‍ കടലില്‍ ഇറക്കരുതെന്ന സുപ്രീംകോടതി ഉത്തരവിനെ മറികടന്ന് കേരളം 2007ല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവുകള്‍ അനുവദിച്ചുകൊണ്ടുളള പ്രത്യേക നിയമം പാസാക്കിയിരുന്നു
ഇടവേളക്കുശേഷം പഴകിയ മത്സ്യങ്ങൾ മാർക്കറ്റിലെത്തി
നെയ്യാറ്റിൻകര: പ്രകൃതിക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനം താൽക്കാലികമായി നിർത്തിെവച്ചതോടെ പഴകിയ മത്സ്യം വിൽപന സജീവമാകുന്നു.
ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാണ് രണ്ടു ദിവസമായി മാർക്കറ്റുകളുടെ പരിസരങ്ങളിലും വീടുകളിലും വിൽപനക്കെത്തുന്നത്.
ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നെയ്യാറ്റിൻകര താലൂക്കിെൻറ വിവിധ പ്രദേശങ്ങളിലെ മീൻവിൽപന കേന്ദ്രങ്ങളിലാണ് ദിവസങ്ങളോളം പഴക്കമുള്ള മത്സ്യവിൽപന സജീവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.