തുറമുഖ കൈമാറ്റം രാജ്യസുരക്ഷയെ ബാധിക്കും -രാമചന്ദ്ര ഗുഹ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിയുടെ കൈവശമാകുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് ജനകീയ പഠനസമിതി തയാറാക്കിയ പ്രത്യാഘാത റിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക രാഷ്ട്രീയ മേഖലകളിലൊന്നും സമൂഹത്തിന് യോജിച്ചതല്ല വിഴിഞ്ഞം തുറമുഖം. സ്വകാര്യ കമ്പനിക്കാണ് ഇത് നേട്ടമുണ്ടാക്കുന്നത്.
വിഴിഞ്ഞം സമരസമിതി ഭാരവാഹികളായ പാട്രിക് മൈക്കിൾ, എൽസി ഗോമസ് എന്നിവർ റിപ്പോർട്ട് ഏറ്റുവാങ്ങി. തിരുവനന്തപുരം ലത്തീൻ അതിരൂപ അധ്യക്ഷൻ ഡോ. തോമസ് ജെ.നെറ്റോ അധ്യക്ഷതവഹിച്ചു. ഡോ. കെ.വി. തോമസ്, ടെലിഗ്രാഫ് ദിനപത്രം എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാൽ, ഡോ. ജോൺ കുര്യൻ, ധീവരസഭ നേതാവ് വി. ദിനകരൻ, ജാക്സൺ പൊള്ളയിൽ, അഡ്വ. ഷെറി ജെ. തോമസ്, സിന്ധു നെപ്പോളിയൻ, ഫാ. ഷാജിൻ ജോസ്, ഫാ. യൂജിൻ പെരേര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.