സി.പി.എം വിടാനൊരുങ്ങി പോത്തൻകോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്
text_fieldsപോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന മധു സി.പി.എം വിടാനൊരുങ്ങുന്നു. കുറച്ചുകാലമായി സി.പി.എം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണിവർ.
ഇതിനിടെ ബി.ഡി.ജെ.എസ് നേതാക്കൾ ഷീന മധുവുമായി ചർച്ച നടത്തി. ഗ്രാമപഞ്ചായത്ത് ഒാഫിസിലെ ഒരു ജീവനക്കാരൻ തന്നെ കൈയേറ്റം ചെയ്തതായി ഷീനാ മധു നേരത്തേ പാർട്ടി നേതൃത്വത്തിന് പരാതിനൽകിയിരുന്നു. എന്നാൽ, കണ്ണൂർ സ്വദേശിയായ ഉദ്യോഗസ്ഥൻ എൻ.ജി.ഒ യൂനിയൻ നേതാവായതിനാൽ പരാതി പ്രാദേശിക പാർട്ടി നേതാക്കൾ ഗൗനിച്ചില്ല.
തനിക്കെതിരെ പാർട്ടിയിലെ തന്നെ ചില നേതാക്കൾ പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടി മേൽഘടകത്തിന് പരാതി നൽകിയെങ്കിലും അവഗണിക്കപ്പെട്ടു. പാർട്ടി പരാതി ഗൗനിക്കാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസിൽ ഇടപെട്ടും പാർട്ടി നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചെന്ന് ഷീന മധു കുറ്റപ്പെടുത്തുന്നു.
പാർട്ടി പരിപാടികളിലും ഷീന മധുവിന് ഇപ്പോൾ ക്ഷണമില്ല. നിലവിൽ സി.പി.എം പേരുത്തല ബ്രാഞ്ച് കമ്മിറ്റി അംഗവും ഇടത്തറ വാർഡിൽ നിന്നുള്ള പഞ്ചായത്ത് അംഗവുമാണ് ഷീന. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് നിലപാട് വ്യക്തമാക്കുമെന്നും എന്നാൽ, മത്സര രംഗത്തുണ്ടാകില്ലെന്നും അവർ 'മാധ്യമ'ത്തിനോട് പറഞ്ഞു. തനിക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ അവഗണിച്ച പാർട്ടിയിൽ ഇനി പ്രവർത്തിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഷീന മധുവിെൻറ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.എം പ്രദേശിക നേതൃത്വം. പരാതിയിൽ പറയുന്നപോലുള്ള സംഭവം പഞ്ചായത്ത് ഒാഫിസിനുള്ളിൽ നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിനാലാണ് ഇത്തരത്തിലുള്ള വാദമുഖങ്ങളുമായി അവർ രംഗത്ത് എത്തിയതെന്നുമാണ് സി.പി.എം വൃത്തങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.