മാർത്താണ്ഡം മേൽപാലത്തിലെ കുഴി; അറ്റകുറ്റപ്പണി തുടങ്ങി
text_fieldsമാർത്താണ്ഡം: കന്യാകുമാരി തിരുവനന്തപുരം ദേശീയപാതയിൽ മാർത്താണ്ഡം മേൽപാലത്തിൽ രണ്ടുദിവസം മുമ്പ് രണ്ട് മീറ്റർ വ്യാസത്തിൽ രൂപപ്പെട്ട കുഴി ശാസ്ത്രീയമായി അടക്കാനുള്ള നടപടികൾ തുടങ്ങി.
ഇതിന്റെ ഭാഗമായി ബുധനാഴ്ച സ്ഥലത്തെത്തിയ ദേശീയപാത വകുപ്പ് അധികൃതർ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച കുഴി അടക്കാനുള്ള ജോലികൾ തുടങ്ങി. വിദഗ്ധരുടെ പരിശോധനയിൽ കുഴിയുടെ ചുറ്റുമുള്ള റോഡിന് ബലക്ഷയം സംഭവിച്ചിട്ടില്ല. താഴെയുള്ള തൂണുകൾക്കും കുഴപ്പമില്ല. അതിനാൽ കുഴിക്കുചുറ്റും ദീർഘചതുരാകൃതിയിൽ ടാറും കോൺക്രീറ്റും മാറ്റി കമ്പിയും ലോഹഷീറ്റും ഉറപ്പിച്ചശേഷം വേഗം ഉണങ്ങുന്ന കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അറ്റകുറ്റപ്പണിക്ക് നടപടി തുടങ്ങി.
താമസിയാതെ മേൽപാലം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരം-നാഗർകോവിൽ പാതയിലെ പാസഞ്ചർ വാഹനങ്ങൾ പാലത്തിന് താഴെക്കൂടെയാണ് പോകുന്നത്. ഇത് കാരണം ട്രാഫിക് കുരുക്ക് ഉണ്ടാകുന്നു. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തിക്കുറിശ്ശി റോഡ് വഴി തിരിച്ചുവിട്ടു. ഇതിനിടെ മേൽപാലത്തിന്റെ ഉറപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം കോൺഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.