ശ്മശാനത്തിന് സമീപം പി.പി.ഇ കിറ്റുകള്‍ ഉപേക്ഷിക്കുന്നു
text_fieldsനെടുമങ്ങാട്: കോവിഡ് രോഗികളെ സംസ്‌കരിക്കാനെത്തുന്നവര്‍ പി.പി.ഇ കിറ്റുകളും അനുബന്ധസാധനങ്ങളും ഉപേക്ഷിക്കുന്നു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന പരാതി ഉയര്‍ന്നിട്ടും പ്രശ്‌നപരിഹാരത്തിന് നടപടിയില്ല. കോവിഡ് രോഗികളെ കൂടുതലായി സംസ്‌കരിക്കാനെത്തിക്കുന്നത് നെടുമങ്ങാട് നഗരസഭയുടെ പൊതുശ്മശാനമായ കല്ലമ്പാറയിലെ ശാന്തിതീരത്തിലാണ്. രണ്ടാംവട്ട കോവിഡ് വ്യാപനം തുടങ്ങിയശേഷം നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളില്‍നിന്നായി പ്രതിദിനം പത്തിലധികം മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിക്കാനെത്തിക്കുന്നത്. ഇതില്‍ കൂടുതലും കോവിഡ് രോഗികളുടേതാണ്.
വിവിധ പ്രദേശങ്ങളിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ കോവിഡ് രോഗികളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനായി ശാന്തിതീരത്തില്‍ എത്തിക്കുന്നുണ്ട്. ഓരോ സംഘത്തിലും അഞ്ചും ആറും പ്രവര്‍ത്തകര്‍ കാണും. സംസ്‌കാരം കഴിഞ്ഞാലുടന്‍തന്നെ ഇവര്‍ ധരിച്ചുകൊണ്ടുവരുന്ന പി.പി.ഇ കിറ്റുകള്‍, കൈയുറകള്‍, മുഖാവരണങ്ങള്‍ എന്നിവയെല്ലാം ശ്മശാനത്തിന് സമീപംതന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഇവ യഥാസമയം കത്തിച്ചുകളയുന്നതിനോ കുഴിച്ചുമൂടുന്നതിനോ നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്ന ശാന്തിതീരത്തിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും കഴിയുന്നില്ല. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ഭയം. വലിച്ചെറിയുന്ന കോവിഡ് പ്രതിരോധസാമഗ്രികളില്‍ പലതും സമീപത്തെ കിള്ളിയാറിലേക്കും വീഴുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.