പ്രേംനസീർ ശ്രേഷ്ഠ പുരസ്കാരം ടി.എസ് സുരേഷ് ബാബു ഏറ്റുവാങ്ങി
text_fieldsതിരുവനന്തപുരം: പ്രേം നസീർ 94ാമത് ജൻമദിനം തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ചു. ഈ വർഷത്തെ പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം സൂര്യകൃഷ്ണമൂർത്തി സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന് സമ്മാനിച്ചു. പ്രശസ്തി പത്രം പ്രേം നസീറിന്‍റെ മകൾ റീത്താ ഷറഫുദീനും, അവാർഡ് തുക ഓമനക്കുട്ടി ടീച്ചറുംസമർപ്പിച്ചു. ഡോ: കെ.മോഹൻ കുമാർ, താജ് ബഷീർ, കെ.പി. ഹരികുമാർ, രാധാകൃഷ്ണ വാര്യർ, ഷാജി പുഷ്‌പാംഗദൻ, മല്ലികാ മോഹൻ, തോപ്പിൽ സുരേന്ദ്രൻ, ഒ.ജി.സുരേഷ്, വിനോദ് തംബുരു എന്നിവർക്ക് പ്രേം നസീർ ശ്രേയസ് പുരസ്ക്കാരങ്ങളും സൂര്യ കൃഷ്ണമൂർത്തി സമർപ്പിച്ചു.
നിത്യഹരിത നായകന്‍റെ ഓർമ്മകൾ ഉണർത്തിക്കൊണ്ട് പ്രമുഖർ 94 മൺചിരാതുകൾ തെളിയിച്ചു. പ്രേം നസീറിന്‍റെ മക്കളായ ഷാനവാസും, റീത്താ ഷറഫുദീനുമാണ് ആദ്യ തിരികൾ കത്തിച്ചത്. സൂര്യ കൃഷ്ണമൂർത്തി, സംവിധായകരായ ബാലു കിരിയത്ത്, ടി.എസ്.സുരേഷ് ബാബു, ജഹാംഗീർ ഉമ്മർ, സജിൻ ലാൽ, സംഗീതജ്ഞൻ പണ്ഡിറ്റ് രമേഷ് നാരായണൻ, നടൻമാരായ എം.ആർ.ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, രമേഷ്, താജ് ബഷീർ, ഗായകരായ മണക്കാട് ഗോപൻ, കൊല്ലം മോഹൻ, ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, ടി.പി. ശാസ്തമംഗലം, സബീർ തിരുമല, കലാമണ്ഡലം വിമലാ മേനോൻ, ഓമനക്കുട്ടി ടീച്ചർ, കലാപ്രേമി ബഷീർ, പ്രവാസി ബന്ധു അഹമദ്, വാഴ മുട്ടം ചന്ദ്രബാബു, ഭാരത് ഭവൻ മെമ്പർ റോബിൻ സേവ്യർ, അജയ് തുണ്ടത്തിൽ തുടങ്ങി പ്രമുഖരും ആരാധകരും മൺചിരാതുകൾ തെളിയിപ്പിച്ചു.
പ്രേം നസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആലപ്പുഴ സംസ്കൃതിയുടെ വിഷ്യൽ ഗാനമേളയും നടന്നു. ബാലു കിരിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വഞ്ചിയൂർ പ്രവീൺ കുമാർ, എം.ആർ.ഗോപകുമാർ, റോബിൻ സേവ്യർ സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.