രാഷ്ട്രപതിയുടെ പൊലീസ് മെഡൽ അജിത്കുമാറിന്
text_fieldsതിരുവനന്തപുരം: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പിരപ്പൻകോട് സ്വദേശിയായ അജിത്കുമാറിന്. കേരള പൊലീസിലും പുറമെയുമായി നിരവധി പേർക്ക് നൽകിയ പരിശീലനമാണ് പുരസ്കാരത്തിനർഹനാക്കിയത്. സംസ്ഥാനത്തെ വി.െഎ.പി സന്ദർശന സമയത്തെ കൃത്യമായ ഇടപെടലുകളും പുരസ്കാരത്തിന് സഹായിച്ചു. നേരത്തെ മലപ്പുറത്ത് എം.എസ്.പി ഡെപ്യൂട്ടി കമാൻഡറായിരുന്ന അജിത് കുമാർ നിലവിൽ കായിക യുവജന വകുപ്പിൽ അഡീഷണൽ ഡയറക്ടറാണ്.
എൻ.എസ്.ജിയിൽനിന്ന് പൊലീസ് കമാൻഡോ ഇൻസ്ട്രക്റ്റർ കോഴ്സ് വിജയിച്ച സംസ്ഥാനത്തെ ആദ്യവ്യക്തിയാണ് ഇദ്ദേഹം.
വി.െഎ.പി സെക്യൂരിറ്റിയിലും ദുരന്ത നിവാരണത്തിലും വിവിധ കോഴ്സുകൾ വിജയിച്ച അദ്ദേഹം നിരവധി പേർക്ക് പരിശീലനവും നൽകി. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കമാൻഡോ ഒാഫിസറായിരുന്ന അജിത് കേരളത്തിൽ പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ സന്ദർശന സമയത്ത് എസ്കോർട്ട് ഒാഫിസറായും ചുമതല വഹിച്ചിട്ടുണ്ട്.
നീന്തൽ മത്സരങ്ങളിൽ 15 വർഷം കേരളത്തെ പ്രതിനിധീകരിച്ചു. നീന്തലിലും വാട്ടർ പോളോയിലും കേരള യൂനിവേഴ്സിറ്റിയുടെയും കേരളത്തിെൻറയും ക്യാപ്റ്റനായിരുന്നു. കേരള യൂനിവേഴ്സിറ്റിയുടെ ഇൻറർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ നീന്തലിൽ ആദ്യസ്വർണമെഡൽ ജേതാവുമാണ്. ഇപ്പോൾ കൈമനത്താണ് താമസം. ഭാര്യ: ശ്രീജ. മക്കൾ: െഎശ്വര്യ, ലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.