പോക്സോ കേസിൽ പുരോഹിതന്റെ ജാമ്യാപേക്ഷ നിരസിച്ചു
text_fieldsതിരുവനന്തപുരം: പോക്സോ കേസിൽ പുരോഹിതനായ പെരുങ്കടവിള മാരായമുട്ടം സ്വദേശി ഫാദർ ജെസ്റ്റിന്റെ (40) ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു നിരസിച്ചു. ജൂൺ രണ്ടുമുതൽ പ്രതി റിമാൻഡിൽ കഴിഞ്ഞുവരികയാണ്. പ്രതി സ്കൂൾ മാനേജരും ബാസ്ക്കറ്റ് ബോൾ കോച്ചുമാണ്. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ വിവിധ കാലയളവിൽ പള്ളിമേടയിൽ ഉൾപ്പെടെ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
നെയ്യാർ ഡാം പൊലീസ് പ്രതിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. ബാസ്കറ്റ് ബാൾ ടൂർണമെൻറ് നടത്താത്തതിലുള്ള വിരോധംമൂലമുള്ള വ്യാജപരാതിയിലാണ് കേസെടുത്തതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി.
ഉന്നതപദവിയിലിരിക്കുന്ന പ്രതിയെ ജാമ്യത്തിൽ വിടുന്ന പക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.