നിരോധിത രീതികളിലെ മത്സ്യബന്ധനം: ഇടപെടാതെ അധികൃതർ
text_fieldsവലിയതുറ: തലസ്ഥാന ജില്ലയുടെ തീരക്കടല്‍ കേന്ദ്രീകരിച്ച് നിരോധിത വലകളും ലൈറ്റുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം വീണ്ടും വ്യാപകമായിട്ടും നടപടിയെടുക്കാതെ അധികൃതർ. ഇതുമായി ബന്ധപ്പെട്ട് കടലില്‍ പരമ്പരാഗതമത്സ്യത്തൊഴിലാളികളും ഇത്തരം സംഘങ്ങളും തമ്മില്‍ നിരന്തരം സംഘര്ഷവുമുണ്ടാവുന്നു.
നിരോധിത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളും ബോട്ടുകളും പലതവണ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ തടഞ്ഞ് െവക്കുകയും ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുകയും ചെെയ്തങ്കിലും നിസ്സാരമായ തുക പിഴ ചുമത്തി പിടികൂടുന്ന യാനങ്ങൾ വിട്ടയക്കുകയാണ് പതിവ്. പിടികൂടിയാലും ചെറിയ പിഴയില്‍ ഒതുങ്ങുമെന്ന ധൈര്യത്തില്‍ വീണ്ടും ഇവര്‍ നിരോധിത രീതികളുമായി കടലില്‍ വേട്ട തുടരുകയാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യബന്ധനയാനങ്ങളാണ് അധികവും ഇത്തരിലുള്ള മത്സ്യബന്ധനരീതി തുടരുന്നത്. കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാന യാനങ്ങള്‍ സംസ്ഥാനത്തിന് യൂസേഴ്സ് ഫീ നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം യാനങ്ങളില്‍ നിന്നും യൂസേഴ്സ് ഫീ പിരിക്കാനോ കടലില്‍ നിരീക്ഷിക്കാനോ ഫിഷറീസ് അധികൃതര്‍ തയാറാകുന്നില്ല.
വനം-വന്യജീവി നിയമപ്രകാരം കടലില്‍ ജീവിക്കുന്ന സംരക്ഷിത ജീവികെളയും വളര്‍ച്ചയെത്താത്ത മത്സ്യങ്ങളെയും പിടികൂടാന്‍ പാടില്ലെന്ന നിയമവും ലംഘിക്കപ്പെടുന്നു. ജില്ലയുടെ തീരക്കടലില്‍ നിന്നും നിരോധിത ജീവികളെയും നിരോധിത മത്സ്യങ്ങളെയും വലിയതോതിൽ പിടികൂടുന്നുണ്ട്. മുന്തിയ ഹോട്ടലുകാരും സൗന്ദര്യവസ്തുനിര്മാതാക്കളും വളം ഫാക്ടറിക്കാരുമാണ് ഇതിന്റെ ആവശ്യക്കാര്‍. സംരക്ഷിതവിഭാഗത്തില്പെട്ട കടല്‍ജീവികളായ സ്രാവ്, ഡോള്‍ഫിന്‍, കടലാമ, റാള് കുഞ്ഞുങ്ങള്‍, അപൂര്‍വയിനം ചെറുസ്രാവുകള്‍ എന്നിവയും പിടികൂടുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും നടപ്പാവുന്നില്ല.
കടലില്‍ നിന്നും നിരോധിതജീവികളെ പിടികൂടുന്നത് ശിക്ഷാര്ഹമാെണന്ന് കാട്ടി തലസ്ഥാനജില്ലയുടെ തീരപ്രദേശത്ത് വന്യജീവിവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ നേരത്തെ സ്ഥാപിച്ചിരുന്നുവെങ്കിലും ഒരു ബോര്‍ഡുപോലും ഇപ്പോള്‍ കാണാന്‍കഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.