സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഡയറിയും കലണ്ടറും അച്ചടിക്കുന്നതിന് വിലക്ക്
text_fieldsതിരുവനന്തപുരം: സർക്കാർ വകുപ്പുകളും മറ്റ് സ്ഥാപനങ്ങളും സ്വന്തമായി ഡയറിയും കലണ്ടറും അച്ചടിക്കുന്നതിന് നിയന്ത്രണം. ഡയറി, കലണ്ടർ, ദിനസ്മരണ മുതലായവ ഡിജിറ്റൽ (ഒാൺലൈൻ-മൊബൈൽ) രൂപത്തിൽ പ്രസിദ്ധീകരിക്കാനും ജീവനക്കാർക്കും മറ്റുള്ളവർക്കും ലഭ്യമാക്കാനുമാണ് അനുമതി.സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, ബോർഡുകൾ, സർവകലാശാലകൾ, സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്കാണ് ഡയറിയും കലണ്ടറും അച്ചടിക്കുന്നതിന് വിലക്ക്. സർക്കാർ ഡയറിയുടെ അച്ചടി പരിമിതപ്പെടുത്തും. കലണ്ടറിെൻറ അച്ചടി സർക്കാർ ഒാഫിസുകളിലേക്കുള്ള ആവശ്യത്തിന് വേണ്ട എണ്ണം മാത്രമായി നിജപ്പെടുത്തും. ഇൗ ഉത്തരവുകൾ ഉടൻ പ്രാബല്യത്തിൽവരും. എല്ലാവരും കർശനമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.