പൊന്മുടിയിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി
text_fieldsതിരുവനന്തപുരം: പൊന്മുടി ടൂറിസ്റ്റ് കേന്ദ്രത്തിലെ മാലിന്യ സംസ്കരണം പൂര്‍ത്തിയാക്കുന്നതിന് പദ്ധതി തയാറായി. ഡി.കെ. മുരളി എം.എൽ.എയുടെ അധ്യക്ഷതയില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് രൂപരേഖ തയാറായത്.
കല്ലാര്‍ മുതല്‍ അപ്പര്‍ സാനിറ്റോറിയം വരെ കൂടുതല്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കാനും മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാന്‍ ടൂറിസ്റ്റ് കേന്ദ്രത്തിലെ കഫ്റ്റീരിയകളില്‍ സ്റ്റീല്‍ കപ്പുകളും കൂടുതല്‍ ബിന്നുകള്‍ വെക്കാനും തീരുമാനിച്ചു. പ്ലാസ്റ്റിക് മാലിന്യം വനസംരക്ഷണസമിതി മുഖേന ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാനും നടപടിയെടുത്തു.
മാലിന്യ സംസ്കരണം, ഫൈനുകള്‍ എന്നിവയെപ്പറ്റി അറിയിപ്പ് നല്കുന്ന ബോര്‍ഡുകളും സ്ഥാപിക്കും. അപ്പര്‍ സാനിറ്റോറിയത്തില്‍ ശൗചാലയം സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കുന്നതിനായി വനംവകുപ്പിന്റെ അനുമതി തേടും. പൊതുജന ബോധവത്കരണ കാമ്പയിനുകള്‍, ഹോട്ടലുകളിലും കടകളിലും കൂടുതല്‍ പരിശോധനകള്‍ എന്നിവയും ഉണ്ടാകും.
യോഗത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം, വൈസ് പ്രസിഡൻറ് എസ്.എം. റാസി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ജില്ല ശുചിത്വമിഷന് കോഓഡിനേറ്റര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.