മാധ്യമ സ്വാതന്ത്ര്യത്തിനായി പ്രതിഷേധാഗ്നി
text_fieldsതിരുവനന്തപുരം: മീഡിയ വൺ ചാനലിനെ വിലക്കിയതുൾപ്പെടെ മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന അധികാരിവർഗ നടപടികൾക്കെതിരെ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. വെള്ളയമ്പലം ജങ്ഷനൽ നിന്നാരംഭിച്ച പ്രകടനം രാജ്ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ ദീപശിഖ തെളിച്ചു.
പ്രതിഷേധയോഗം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡൻറ് എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, സി.പി.ഐ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, മീഡിയ വൺ ബ്യൂറോ ചീഫ് സാജു, പ്രസ്ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ.വി. മുസാഫിർ, സജിത് വഴയില എന്നിവർ നേതൃത്വം നൽകി.
മീഡിയ വൺ: രാജ്ഭവൻ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേഷണ വിലക്കില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടിയാണ് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത്.
വിയോജിപ്പിന്റെ ശബ്ദങ്ങളെ അമര്‍ച്ച ചെയ്യുന്ന പ്രവണത രാജ്യത്ത് തുടരുകയാണ്.
ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന കോടതി നിലപാട് ജുഡീഷ്യറിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ജലീല്‍ കരമന അധ്യക്ഷതവഹിച്ചു. ജില്ല ട്രഷറർ ഷംസുദ്ദീന് മണക്കാട്, മഹ്ഷൂഖ് വള്ളക്കടവ്, ഷാഫി വട്ടിയൂർക്കാവ്, കബീർ കാച്ചാണി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.