വൈകിയെത്തിയ അവധി പ്രഖ്യാപനത്തിൽ പ്രതിഷേധം
text_fieldsബാലരാമപുരം: നെയ്യാറ്റിൻകര താലൂക്കിലെ സ്കൂളുകളിലെ വൈകിയെത്തിയ അവധി പ്രഖ്യാപനം പ്രതിഷേധത്തിനിടയാക്കി.
മഴക്കെടുതിയെ തുടർന്ന് നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകൾക്ക് കലക്ടർ അവധി നേരേത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും നെയ്യാറ്റിൻകര താലൂക്കിൽ അവധി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.
ക്ലാസുകളിലെത്തിയപ്പോഴാണ് കലക്ടറുടെ അവധി പ്രഖ്യാപനമെത്തിയത്. എന്നാൽ സ്വകാര്യ സ്കൂളുകളിൽ പലതും വൈകിയെത്തിയ കലക്ടറുടെ അവധി മുറവിലക്കെടുക്കാതെ ക്ലാസുകളും തുടർന്നു. കുട്ടികളെ ക്ലാസുകളിലാക്കി ജോലിക്ക് പോയ പല രക്ഷാകർത്താക്കളെയും അവധി പ്രഖ്യാപനം ആശങ്കയിലാക്കി. ദൂരസ്ഥലങ്ങളിൽ ജോലിക്ക് പോയവർ പലരും തിരികെ എത്തി കുട്ടികളെ വീട്ടിലാക്കിയ ശേഷമാണ് മടങ്ങിയത്.
പലർക്കും കലക്ടറുടെ ക്ലാസിലെത്തിയ ശേഷമുള്ള അവധി പ്രഖ്യാപനം കാരണം ജോലിക്ക് പോകാൻ കഴിയാതെയും വന്നു. രാവിലെ 8.55ന് സ്കൂളുൾക്ക് അവധി പ്രഖ്യാപിച്ച കലക്ടർ പ്രദേശത്തെ മഴക്കെടുതി കാണുന്നില്ലേ എന്ന വിമർശനമുയർന്നു.
ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു –ഫ്രാൻ
നെയ്യാറ്റിൻകര: മഴക്കെടുതിയിൽ ഏറെ ദുരിതമുണ്ടായ നെയ്യാറ്റിൻകര താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്ന് ഫ്രാൻ പ്രസിന്ധൻറ് എൻ.ആർ.സി നായരും ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറും കുറ്റപ്പെടുത്തി.
ജില്ലയിൽ മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ച നെയ്യാറ്റിൻകര താലൂക്കിന് അവധി നൽകാൻ ഇടപെടണമെന്ന് തലേ ദിവസം തന്നെ ഫ്രാൻ ഭാരവാഹികൾ എം.എൽ.എയോടും നഗരസഭാ ചെയർമാനോടും തഹസിൽദാരോടും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.