കഴക്കൂട്ടം-കാരോട് ബൈപാസ്: ടോൾ പിരിവിൽ പ്രതിഷേധം ശക്തം
text_fieldsതിരുവല്ലം: കഴക്കൂട്ടം-കാരോട് ബൈപാസിലെ തിരുവല്ലം വേങ്കറക്കടുത്ത ടോൾപിരിവിനെതിരെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം ബുധനാഴ്ചയും തുടർന്നു. ബുധനാഴ്ച രാവിലെ വീണ്ടും ടോൾ പിരിച്ചതറിഞ്ഞ് ഡി.വൈ.എഫ്.ഐ കോവളം ഏരിയ കമ്മിറ്റി അംഗങ്ങളും യൂത്ത് കോൺഗ്രസ് നേമം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിലെത്തിയ പ്രവർത്തകരും പ്രതിഷേധവുമായെത്തി തടഞ്ഞു.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ ടോൾ പ്ലാസ കൗണ്ടറുകളിലും ഓഫിസ് കെട്ടിടത്തിലുമെത്തി പ്രതിഷേധസമരം നടത്തി. ഇതോടെ ജീവനക്കാർ പുറത്തേക്ക് പോയി. പാത നിർമാണം പൂർത്തിയാക്കിയശേഷമേ ടോൾ പിരിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് സമരം ഉദ്ഘാടനം ചെയ്ത ഡി.വൈ.എഫ്.ഐ കോവളം ഏരിയ കമ്മിറ്റി ജില്ല ട്രഷറർ വി. അനൂപ് പറഞ്ഞു.
സാധാരണക്കാരന് പ്രാപ്യമല്ലാത്ത നിരക്കാണ് ദേശീയപാത അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികൃതർ ഉറപ്പുകൾ പാലിക്കാത്തതിനെതിരെ ശക്തമായ സമരം നടത്തുമെന്ന് സി.പി.എം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി പി.എസ്. ഹരികുമാർ പറഞ്ഞു. തങ്ങളുന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് സമരം ഉദ്ഘാടനം ചെയ്ത എം. വിൻസെൻറ് എം.എൽ.എ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന സമരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ സംസാരിക്കും. നേമം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ആർ.എസ്. വിപിൻ, സംസ്ഥാന സെക്രട്ടറി നേമം ഷജീർ, ജില്ല സെക്രട്ടറിമാരയ പഴഞ്ചിറ മാഹീൻ, അക്രം അർഷാദ്, ഡി.സി.സി ട്രഷറർ കെ.വി. അഭിലാഷ്, ബ്ലോക്ക് പ്രസിഡൻറ് ആർ. ജയേന്ദ്രൻ, മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരായ കെ.എസ്. പ്രസാദ്, പുഞ്ചക്കരി സുരേഷ്, ഡി.സി.സി അംഗം പനത്തുറ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഡി.വൈ.ഫെ്.ഐ സമരത്തിൽ ജില്ല കമ്മിറ്റി അംഗം ഷിജിത് ശിവസ്, ബ്ലോക്ക് സെക്രട്ടറി മുബാറക്ക് ഷാ, പ്രഡിഡൻറ് മണിക്കുട്ടൻ, ട്രഷറർ മണികണ്ഠൻ എന്നിവർ സംസാരിച്ചു.
സാധാരണക്കാരെൻറ നടുവൊടിക്കുന്ന ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവർത്തരും പ്രകടനമായെത്തി. റോഡ്പണി പൂർത്തിയാക്കാതെ ടോൾപിരിക്കരുതെന്ന് നേമം മണ്ഡലം സെക്രട്ടറി ഹക്കിം കരമന ആവശ്യപ്പെട്ടു. ബൈപാസിൽ കോവളം വരെയാണ് റോഡ് തുറന്ന് കൊടുത്തിട്ടുള്ളത്. കോവളം മുതൽ മുക്കോല തലക്കോട് വരെയുള്ള റോഡിെൻറ നിർമാണം പൂർത്തിയായി.
തലയ്ക്കോട് മുതൽ കാരോട് വരെയുള്ള റോഡാണ് പൂർത്തിയാകാനുള്ളത്. ഇത് പൂർത്തിയാക്കിയ ശേഷമേ ടോൾ പിരിക്കാൻ പാടുള്ളൂവെന്നാണ് പ്രതിഷേധവുമായി സമരം നടത്തുന്ന രാഷ്ട്രീയ പാർട്ടികൾ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസം നടന്ന ചർച്ചയിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.