പ്രതിഷേധ പുസ്തക പ്രകാശനം
text_fieldsകണിയാപുരം: എസ്.ഐ.ഒ കേരള പുറത്തിറക്കിയ 'ഡിക്ഷ്നറി ഒാഫ് മാറ്റിള മാർട്ടിയേഴ്സ്'പുസ്തകത്തിന്റെ കണിയാപുരം ഏരിയ പ്രകാശനം നടന്നു. ഏരിയ പ്രസിഡണ്ട് അംജദ് റഹ്മാൻ മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ പ്രൊഫ. തോന്നയ്ക്കൽ ജമാലിന് നൽകി പ്രകാശനം നിർവഹിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ (1857-1947) നിന്ന് മാപ്പിള നേതാക്കളുടെ പേരുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) തീരുമാനത്തെ തുടർന്നാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കേരള ഘടകം നിഘണ്ടു പുറത്തിറക്കിയത്. ഒഴിവാക്കിയ 387
മാപ്പിള രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെട്ടതാണ് നിഘണ്ടു. ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷുകാർക്കെതിരായ ആദ്യത്തെ ജനകീയ പ്രക്ഷോഭം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന 1921 ലെ മലബാർ പ്രക്ഷോഭം,ഹിന്ദുത്വ രാഷ്ട്രീയത്തെ അസ്വസ്ഥമാക്കുന്നതിനാലാണ് സംഘപരിവാർ പുറത്തിറക്കിയ നിഘണ്ടുവിൽ മലബാർ രക്തസാക്ഷികളെ ഉൾപ്പെടുത്താത്തതെന്ന് അംജദ് റഹ്മാൻ പറഞ്ഞു. ഏരിയ സെക്രട്ടറി ഫൈസൽ പള്ളിനട ,അൻസർ പാച്ചിറ, കൽഫാൻ റഷീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.